NEWSSPORTS

ലാ ലീഗ; ബാഴ്‌സലോണക്ക് തകർപ്പൻ ജയം

ക്യാമ്പ്നൗ : ലാ ലീഗയിൽ ബാഴ്സലോണയുടെ തകർപ്പൻ തിരിച്ചുവരവ്. ബാഴ്സയുടെ സ്വന്തം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ വലൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ തകർത്തത്. ബാഴ്സക്കായി അൻസു ഫാറ്റി, മെംഫിസ് ഡിപെ, ഫിലിപ്പ് കുടീഞ്ഞോ എന്നിവർ ഗോൾ നേടിയപ്പോൾ വലൻസിയയുടെ ആശ്വാസ ഗോൾ ജോസ് ഗയ നേടി.

അഞ്ചാം മിനിറ്റിൽ ബാഴ്‌സയെ ഞെട്ടിച്ച് വലൻസിയ ആണ് ആദ്യ ഗോൾ നേടിയത്. ബോക്സിൽ നിന്ന് പുറത്തേക്ക് വന്ന പന്തിനെ മികച്ച ഒരു ലോങ്ങ് റേഞ്ചറിലൂടെ ഗയ വലക്കുള്ളിലാക്കി. 13ാം മിനിറ്റിൽ അൻസു ഫാറ്റി ബാഴ്‌സയെ ഒപ്പമെത്തിച്ചു. 39ാം മിനിറ്റിൽ ആൻസ് ഫാറ്റിയെ ബോക്സിനുളിൽ വെച്ച് ഫൗൾ ചെയ്തതിന് ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത മെംഫിസ് ഡിപെ അനായാസം പന്ത് ബോക്സിന്റെ ഇടതു മൂലയിൽ എത്തിച്ചു ബാഴ്സക്ക് ലീഡ് നൽകി. ആദ്യ പകുതി അവസാനിക്കുമ്പോൾ ബാഴ്സ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 85ാം മിനിറ്റിൽ ഫിലിപ്പ് കുടീഞ്ഞോ ബാഴ്സയുടെ ലീഡ് മൂന്നായി ഉയർത്തി വിജയത്തിലെത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close