NEWSSPORTS

ലാ ലീഗാ; എൽക്ലാസിക്കോയിൽ ബാഴ്‌സലോണയെ തകർത്ത് റയൽ മാഡ്രിഡ്; പോയിന്റ് പട്ടികയിൽ ഒന്നാമത്

ക്യാമ്പ് നൗ : ലാലീഗായിലെ സീസണിലെ ആദ്യ എൽക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചത്. റയൽ മാഡ്രിഡിനായി അലാബയും വാസ്കസും ഗോൾ നേടിയപ്പോൾ അഗ്യൂറോയുടെ വകയായിരുന്നു ബാഴ്സയുടെ ആശ്വാസ ഗോൾ.

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിൽ പോയത് മുതൽ ബാഴ്സലോണ തകർന്ന അവസ്ഥയിലാണ്. മത്സരത്തിന്റെ 32ാം മിനിറ്റിൽ അലാബയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വാസ്കസ് ഗോൾനേട്ടം ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ അഗ്യൂറോ ഒരു ഗോൾ മടക്കിയെങ്കിലും ബാഴ്‌സയെ തോൽ‌വിയിൽ നിന്ന് രക്ഷിക്കാനായില്ല. ജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. തോൽവിയോടെ ബാഴ്സലോണ ഒമ്പതാം സ്ഥാനത്തേക്ക് ഇറങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close