Breaking NewsKERALANEWSTop News

പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലം; പ്രസവമെടുക്കാൻ ഡോക്ടറെത്തിയില്ല; സംഭവത്തിന് പിന്നാലെ കുഞ്ഞിനെ ഡിസ്ച്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർക്ക് തിടുക്കവും; പരാതിയുമായി ബന്ധുക്കൾ

കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതിയുമായി ബന്ധുക്കൾ. പേരൂര്‍ ഡീസന്റ് മുക്ക് സ്വദേശി ചന്ദ്രബാബുവിന്‍റെ മകള്‍ ചന്ദന(27)ആണ് മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്ത സ്രാവം മൂലമാണ് യുവതി മരിച്ചത്. പ്രസവ സമയത്ത് ചികിൽസിച്ചിരുന്ന ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും ലേബർ റൂമിൽ ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിക്കു മുമ്പിൽ പ്രതിഷേധിച്ചു.

ഈ മാസം 15നാണ് ചന്ദനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചന്ദനയെ ഇന്ന് പുലർച്ചയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. പ്രസവശേഷം രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് 4 മണിയോടെ തിരുവനന്തപുരം എസ്എടിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ നില വഷളായതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചന്ദനയെ എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രസവ സമയത്ത് ജൂനിയർ ഡോക്ടർമാർ മാത്രമാണ് ലേബർ റൂമിൽ ഉണ്ടായിരുന്നത് എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്തസ്രാവം ഗുരുതരമായതോടെയാണ് ചികിൽസിച്ചിരുന്ന ഡോക്ടർ ആശുപത്രിയിൽ എത്തിയത് എന്നാണ് ആക്ഷേപം. സൂപ്രണ്ട് പോലും അറിയിക്കാതെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ വിശദീകരണം നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും പരാതിയുണ്ട്. അടിയന്തിര നടപടിയാവശ്യപ്പെട്ട് ചന്ദ്രയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കുമുന്നില്‍ പ്രതിഷേധിച്ചു. യുവതിയുടെ ഭര്‍ത്താവ് വിനോദ് വിദേശത്താണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close