
ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ സ്ഫോടനം. അനാർക്കലി ബാസാറിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചയോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. തിരക്കേറിയ തെരുവിൽ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രദേശത്ത് കൂടുതൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ പൊലീസ് മേധാവി നിർദേശം നൽകി. ഇതിനായി ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
ബസാറിനുള്ളിലെ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..