INDIANEWS

ലംഖിപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടും നടത്തി; നടപടി കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്ത്

ഉത്തർപ്രദേശ്: ലംഖിപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തി. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ഇന്നലെ പുലർച്ചെ ഉത്തർപ്രദേശ് പോലീസ് കരുതൽ തടങ്കലിലാക്കിയ പ്രിയങ്കാ ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപുരിൽ ഉപരോധസമരം തുടരുകയാണ്.

ലംഖിപൂരിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നോതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചുമത്തിയിരിക്കുന്ന കുറ്റമെന്താണ് എന്നതിൽ വ്യക്തതയില്ലെന്നും കോടതിയിൽ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തനിക്ക് വസ്ത്രം കൊണ്ടുവന്നവരെയും പ്രതികളാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതിനിടെ ലംഖിപൂരിലേക്ക് പോകാനായി അനുമതി തേടി രാഹുൽ ഗാന്ധി യു പി സർക്കാരിന് കത്ത് നൽകിയിരുന്നു. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി രാഹുലിനും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതി നൽകിയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close