KERALANEWSTop News

സംസ്ഥാനത്ത് എൽഡിഎഫ് , യുഡിഎഫ് യോഗങ്ങൾ ഇന്ന് ചേരും; നാർക്കോട്ടിക് ജിഹാദും ഹർത്താലും ചർച്ചാവിഷയങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എൽഡിഎഫ്, യുഡിഎഫ് യോഗങ്ങൾ ചേരും. പാലാ ബിഷപ്പിന്റെ വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് എൽഡിഎഫ് യോഗം ചേരുന്നത്. ഇന്ന് നടക്കുന്ന യോഗത്തിൽ 27ന് നടത്താനിരിക്കുന്ന ഹർത്താലിന് ഐക്യദാർഢ്യവും എൽഡിഎഫ് പ്രഖ്യാപിച്ചേക്കും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വിശദമായി പരിശോധിക്കാനാണ് യുഡിഎഫ് യോഗം ചേരുന്നത്.

രാവിലെ 11 മണിക്ക് എകെജി സെന്ററിലാണ് എൽഡിഎഫ് യോഗം ചേരുക. വിവിധ മതസാമുദായിക സംഘടനകളുടെ യോഗം വിളിക്കുന്നതിനുള്ള സാധ്യത ചർച്ച ചെയ്യും. സർവ്വ കക്ഷി യോഗം വിളിക്കില്ലെന്ന് പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിൽ ഏകദേശം ധാരണയായ ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാന വിഭജനം അന്തിമമാക്കുന്നത് യോഗത്തിന്റെ പ്രധാന അജണ്ടയാണ്. 27ന് കർഷക സംഘടനകൾ നടത്താനിരിക്കുന്ന ഭാരത് ബന്ദിന് എൽഡിഎഫ് ഐക്യദാർഢ്യം
പ്രഖ്യാപിക്കും.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വിശദമായി പഠിക്കാനാണ് യുഡിഎഫ് യോഗം. ഹർത്താലിന് യുഡിഎഫും പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. ഐഎൻടിയുസി സമരസമിതിയിലുണ്ട്. പാലാ ബിഷപ്പിന്റെ പരാമർശവും കെ റെയിൽ പദ്ദതിയുമാണ് മറ്റു ചർച്ചാ വിഷയങ്ങൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close