INSIGHTNEWSTrending

ജീവിതത്തിലെ അഭയാർത്ഥി ജീവിതം നോവലിൽ പകർത്തി; നൊബേൽ സമ്മാന ജേതാവ് അബ്ദുൾറസാഖ് ഗുർണയുടെ ജീവിത കഥ ഇങ്ങനെ

2021-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ടാൻസാനിയൻ സാഹിത്യകാരൻ അബ്ദുൾറസാഖ് ഗുർണക്ക് ലഭിച്ചു. കോളനി വത്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഗള്‍ഫിലെ അഭയാര്‍ത്ഥികളുടെ ജീവതവും വിട്ടുവീഴ്ചയില്ലാതെ ലോകത്തിന് മുന്നിലെത്തിച്ചതിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.

1948-ൽ ടാൻസാനിയയിലെ സാൻസിബറിൽ ആണ് ഗുർണ ജനിച്ചതെങ്കിലും 1960-കളുടെ അവസാനത്തിൽ തന്റെ പതിനെട്ടാം വയസ്സിൽ ഗുർണ ഇംഗ്ലണ്ടിൽ അഭയാർത്ഥിയായി എത്തി. ലോക സാഹിത്യത്തിലെ ഏറ്റവും മൂല്യമേറിയതും അഭിമാനകരവുമായ പുരസ്‌കാരമായ നൊബേൽ പുരസ്‌കാരം രണ്ടു പതിറ്റാണ്ടിനുള്ളിൽ നേടുന്ന ആദ്യ ആഫ്രിക്കക്കാരനാണ് അദ്ദേഹം. ഇതിനു മുൻപ് 5 ആഫ്രിക്കക്കാർക്കാണ് നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്. 1986-ൽ വോൾ സോയിങ്ക(നൈജീരിയ), 1988-ൽ വിജയിച്ച നാഗുയിബ് മഹ്ഫൗസ്(ഈജിപ്ത്), 1991-ൽ നദിൻ ഗോർഡിമർ(ദക്ഷിണാഫ്രിക്ക), 2003-ൽ ജോൺ മാക്സ്വെൽ കോറ്റ്സി(ദക്ഷിണാഫ്രിക്ക) എന്നിവരാണവർ.

ബ്രിട്ടനിലെ കുടിയേറ്റ അനുഭവം കൈകാര്യം ചെയ്യുന്ന ‘മെമ്മറി ഓഫ് ഡിപാർച്ചർ’, ‘പിൽഗ്രിംസ് വേ’, ‘ഡോട്ടി’ എന്നിവ ഗുർണയുടെ 10 നോവലുകളിൽ ഉൾപ്പെടുന്നു. ഗുർണയുടെ ‘പാരഡൈസ്’ എന്ന നോവൽ 1994 -ലെ ബുക്കർ പ്രൈസിന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത നോവലാണ്. ഒരു ആഫ്രിക്കൻ ആൺകുട്ടിയുടെ പ്രായത്തിന്റെ കഥ, ഒരു ദുരന്ത പ്രണയകഥ, യൂറോപ്യൻ കോളനിവത്കരണത്തിന്റെ അഴിമതിയുടെ കഥ എന്നിവയാണ് പാരഡൈസിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധി നേടിയ നോവലും പാരഡൈസ് ആണ്. ഗുർണ പത്തുനോവലുകൾക്ക് പുറമെ നിരവധി ചെറുകഥകളും എഴുതിയിട്ടു‌ണ്ട്. തന്റെ 21ാം വയസ്സിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് കടന്ന ഗുർണയുടെ ആദ്യ ഭാഷ സ്വാഹിലി ആണ്. എന്നാൽ അദ്ദേഹം തന്റെ സാഹിത്യ ഭാഷയായി സ്വീകരിച്ചത് ഇംഗ്ലീഷാണ്. അദ്ദേഹത്തിന്റെ ഗദ്യത്തിൽ പലപ്പോഴും സ്വാഹിലി, അറബിക്, ജർമ്മൻ എന്നിവയുടെ അടയാളങ്ങൾ ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close