NEWSSPORTS

‘മെസിയല്ല ഇത്തവണത്തെ ബലന്‍ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ വ്യക്തി’; പുരസ്‌കാര യോഗ്യൻ മറ്റൊരാൾ; പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ റയൽ മാഡ്രിഡ് താരത്തിന്റെ വിമർശനം

ഇത്തവണത്തെ ബലന്‍ ഡി ഓർ പുരസ്‌കാരത്തിന് അർഹൻ ലയണൽ മെസിയല്ലെന്ന് റയൽ മാഡ്രിഡ് താരം ടോണി ക്രൂസ്. പുരസ്‌കാരത്തിന് ഇത്തവണ യഥാർത്ഥ യോഗ്യൻ റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമ ആണെന്നാണ് താരത്തിന്റെ നിലപാട്.

”ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളില്‍ ഒരാളാണ് മെസിയെന്നതില്‍ സംശയമൊന്നുമില്ല. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഇക്കൂട്ടത്തില്‍ പെടുത്താം. എന്നാല്‍ മെസിയല്ല ഇത്തവണത്തെ ബലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹന്‍. റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയാണ് പുരസ്‌കാരത്തിന് യോഗ്യന്‍.” ടോണി ക്രൂസ് പറയുന്നു.

സീസണില്‍ ക്രിസ്റ്റ്യാനോയുടെ പ്രകടനത്തെ കുറിച്ചും ക്രൂസ് അഭിപ്രായം പറഞ്ഞു. ”ക്രിസ്റ്റ്യാനോയുടെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലനില്‍ക്കുന്നത്. മെസിയേക്കാള്‍ മികച്ച പ്രകടനം ക്രിസ്റ്റ്യാനോ പുറത്തെടുക്കുന്നുമുണ്ട്.” ക്രൂസ് വ്യക്തമാക്കി.

ബലന്‍ ഡി ഓര്‍ വോട്ടിംഗില്‍ നാലാം സ്ഥാനത്തായിരുന്നു ബെന്‍സേമ. റയലിനായി മികച്ച പ്രകടനം നടത്തിയെങ്കിലും പ്രധാന കിരീടങ്ങളിലൊന്നും പങ്കാളിയാവാന്‍ ഫ്രഞ്ച് താരത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഫ്രാന്‍സിന് യൂറോകപ്പ് ഉയര്‍ത്താന്‍ കഴിയാതെ പോയതും താരത്തെ പിന്നോട്ടാക്കി. അതേസമയം, റയലില്‍ ക്രൂസിന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ചെല്‍സിയുടെ ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെ അഞ്ചാമതായി.

അതേസമയം മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന – പി.എസ്.ജി താരം ലയണൽ മെസി നേടിയതോടെ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്ന ആദ്യ താരമായി മെസി. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം.

ബാഴ്സലോണ താരം അലക്സിയ പുതല്ലാസിനാണ് ഈ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള ബാളൻ ഡോർ ഫെമിന പുരസ്‌കാരം. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ഇറ്റലിയുടെ ജിയോലൂജി ഡൊന്നറൂമ്മ സ്വന്തമാക്കിയപ്പോൾ അണ്ടർ 21 താരത്തിനുള്ള കോപ ട്രോഫി സ്‌പെയിൻ താരം പെഡ്രി ഗോൺസാലസ് നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് മികച്ച സ്‌ട്രെക്കർക്കുള്ള പുരസ്‌കാരം ലെവൻഡവ്‌സ്‌കി സ്വന്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close