Uncategorized

ലോക്‌നാഥ് ബഹ്റ അവ​ധിയിലല്ല; ഒഡീഷയ്ക്ക് പോകുന്നത് മറ്റൊരു ആവശ്യത്തിന്; വിശദീകരണവുമായി കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയിലല്ലെന്ന് കെഎംആർഎൽ. അദ്ദേഹം ഒ‍‍‍‍ഡീഷയ്ക്ക് പോകുന്നത് മറ്റൊരു ആവശ്യത്തിനാണെന്നും അ​ദ്ദേഹം ഇപ്പോൾ ഓഫീസിൽ ഉണ്ടെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

ബഹ്റയ്ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ കട്ടക്കില്‍ നടക്കുന്ന ഒഡിഷ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ അഭിമുഖ പാനലിലേക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിന് പോവുകയാണെന്നും കെഎംആര്‍എല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. വാർത്താകുറിപ്പിനൊപ്പം ​ബഹ്റയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുന്‍പില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടിയ ട്രാഫിക് ഈസ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ അഭിനന്ദിക്കുന്ന ബഹ്‌റയുടെ ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ ഇന്നല നടന്ന ചടങ്ങില്‍ ബെഹ്‌റ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ് ചിത്രം.

കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്‌റ അവധിയിലാണെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് മുൻ ഡിജിപിയുടെ അവധിവാർത്ത വന്നത്. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. ബെഹ്‌റ സ്വദേശമായ ഒഡിഷയിലേക്കു പോവുമെന്നാണ് അറിയുന്നത്.

മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോൺസന്റെ കൊച്ചിയിലെ വീടിന് സുരക്ഷ ഒരുക്കിയത് കേരള പോലീസ് മുൻ മേധാവി ലോക്നാഥ് ബെഹ്‌റ ആണെന്ന വാർത്തയും ഇന്നലെ പുറത്തുവന്നിരുന്നു. സുരക്ഷ നല്കണമെന്ന ഡിജിപിയുടെ ഉത്തരവിന്റെ പകർപ്പ് പുറത്തായി. 2019 ജൂൺ 13 നാണ് മോൻസന്റെ വീടിന് സുരക്ഷ ഏർപ്പെടുത്താൻ ഡിജിപി ഉത്തരവിട്ടത്. കൊച്ചി, ആലപ്പുഴ ജില്ലാ മേധാവിമാർക്കാണ് ഉത്തരവ് നൽകിയത്. അതേസമയം മോൻസന്റെ ഇടപാടുകളിൽ രഹസ്യാന്വേഷണം നടക്കുന്നതിനിടെയാണ് സംരക്ഷണത്തിന് ഡിജിപി ഉത്തരവ് നൽകിയത്. 2019 മെയ് 22 ന് രഹസ്യാന്വേഷണം നടത്താൻ ബെഹ്‌റ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് സംരക്ഷണം നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close