INDIANEWSTop News

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ്; ആര്യനൊപ്പം സെൽഫി എടുത്തയാൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി മഹാരഷ്ട്ര പോലീസ്

മുംബൈ: ആഡംബരകപ്പലിലെ ലഹരിമരുന്ന് കേസിൽ സാക്ഷിയെ തിരഞ്ഞ് പോലീസ്. കപ്പലിൽ വെച്ച് ആര്യനൊപ്പം സെൽഫി എടുത്ത കിരൺ ഗോസാവിക്കായി മഹാരാഷ്ട പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു. ആര്യൻ അറസ്റ്റിൽ ആയപ്പോൾ മുതൽ ആ ചിത്രങ്ങൾ വൈറൽ ആയിരുന്നു. മയക്കുമരുന്ന് കേസിൽ കിരണ്‍ ഗോസാവി സാക്ഷിയാണെന്നാണ് എന്‍സിബി വാദിക്കുന്നത്. എന്നാല്‍ ഇയാള്‍ 2018ലെ തൊഴില്‍ തട്ടിപ്പുകേസിലെ പ്രതിയാണെന്ന് പുണെ പോലീസ് പറഞ്ഞു.

കിരണ്‍ ഗോസാവി രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് എത്തിച്ചു. 2018ല്‍ തൊഴില്‍ തട്ടിപ്പ് കേസില്‍ ഫരസ്ഖാന പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ ഇയാള്‍ മുങ്ങി നടക്കുകയാണെന്ന് പുണെ എസ്പി അമിതാഭ് ഗുപ്ത പറഞ്ഞു. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് ചിന്മയ് ദേശ്മുഖ് എന്നയാളില്‍ നിന്ന് ഇയാൾ 3.09 ലക്ഷം തട്ടിയത്.

ഷാരൂഖ് ഖാന്റെ മകന്‍ പ്രതിയായ മുംബൈ ആഡംബരക്കപ്പല്‍ ലഹരിക്കേസില്‍ ഒമ്പത് സാക്ഷികളിലൊരാളാണ് കിരണ്‍ ഗോസാവി. എന്‍സിബി കസ്റ്റഡിയിലെടുത്ത ശേഷം ആര്യന്‍ ഖാനുമൊത്ത് ഇയാളെടുത്ത സെല്‍ഫി വൈറലായിരുന്നു. ആര്യന്‍ ഖാന്റെ കസ്റ്റഡിയിലും അറസ്റ്റിലും ഇയാളുടെ സജീവസാന്നിധ്യം ചര്‍ച്ചയായിരുന്നു. ഇയാള്‍ എന്‍സിബി ഉദ്യോഗസ്ഥനാണെന്നായിരുന്നു ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്നും സാക്ഷിയാണെന്നും എന്‍സിബി വ്യക്തമാക്കി. ഇയാളുടെ സാമീപ്യത്തെ സംശയിച്ച് മഹാരാഷ്ട്രയില്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close