INDIANEWSTrending

ട്രെയിനുകളിൽ ഇനി ഉച്ചത്തിൽ സംസാരിക്കാനോ ഉറക്ക പാട്ടുവെക്കാനോ പാടില്ല; സംഘമായി യാത്ര ചെയ്യുന്നവർക്ക് രാത്രി അനാവശ്യ സംസാരത്തിനും വിലക്ക്; തീവണ്ടിയാത്ര സുഗമമാക്കാൻ പുതിയ ഉത്തരവിറക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ട്രെയിനുകളിൽ ഇനി ഉച്ചത്തിൽ സംസാരിക്കാനോ ഉറക്കെ പാട്ടുവെക്കാനോ പാടില്ല. സംഘമായി യാത്ര ചെയ്യുന്നവർക്ക് രാത്രി അനാവശ്യമായി സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തി. തീവണ്ടിയാത്ര സുഖകരമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ റെയിൽവെയുടെ പുതിയ തീരുമാനം.

ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക് വലിയ ശല്യമായി മാറാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി നിരവധി പരാതികളും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.

തീവണ്ടിയ്‌ക്കുള്ളിൽ യാത്രികർ ഉറക്കെ പാട്ടുവയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കാണ്. ഉത്തരവിന്റെ ലംഘനമുണ്ടായാൽ ആർപിഎഫ്, ടിടിആർ മറ്റ് ജീവനക്കാർ എന്നിവരെ ഉത്തരവാദികളായി പരിഗണിക്കും. സംഘമായി യാത്ര ചെയ്യുന്നവർക്ക് രാത്രി അനാവശ്യമായി സംസാരിക്കുന്നതിനും വിലക്കേർപ്പടുത്തി.

ഇനി മുതൽ കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണം. ഈ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close