KERALANEWS

സ്പെയർ പാർട്സ് കിട്ടാനില്ല; കട്ടപ്പുറത്ത് കയറി 104 ഓളം ലോ ഫ്ലോർ ബസുകൾ

തിരുവനന്തപുരം: സ്പെയർ പാർട്സ് കിട്ടാനില്ല കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസുകൾ കട്ടപ്പുറത്ത് കയറിയിട്ട് മാസങ്ങൾ പീന്നിടുന്നു. പതിനൊന്ന് ഡിപ്പോകളിലായി 104 ബസുകളാണ് സ്പെയർ പാർട്സ് കിട്ടാനില്ലതിനാൽ അറ്റകുറ്റപ്പണി നടത്താതെയിട്ടിരിക്കുന്നത്. നൂറുകോടിയോളം രൂപ വിലമതിക്കുന്ന ബസുകളിൽ പലതും തിരുവനന്തപുരത്തും കൊച്ചി തേവര ഡിപ്പോയിലുമാണ്. കട്ടപ്പുറത്തിരിക്കുന്നതിൽ അറുപത് വാഹനങ്ങളും തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളിലാണ്.

കൊച്ചി തേവര ഡിപ്പോയിൽ നിരന്നുകിടക്കുന്ന ഈ ബസുകളിൽ ഇരുപത്തിയേഴെണ്ണം കട്ടപ്പുറത്താണ്. സ്പെയർ പാർട്സില്ല. അറ്റകുറ്റപ്പണിയില്ല. സമാനമായ രീതിയിൽ പതിനൊന്നു ഡിപ്പോകളിലായി 104 ബസുകളുണ്ട്. ഇതിൽ എൺപത്തിയേഴെണ്ണം വിദേശ നിർമിത എ.സി ബസുകളും പതിനേഴെണ്ണം തദ്ദേശീയ വാഹനനിർമാതാക്കളിൽനിന്നുള്ള എ.സിയില്ലാത്ത ലോ ഫ്ലോർ ബസുകളുമാണ്.

വിദേശ കമ്പനി വാഹനങ്ങൾക്ക് ഒരെണ്ണത്തിന് ശരാശരി 98 ലക്ഷവും, നോൺ എ.സി വാഹനങ്ങൾക്ക് 39 ലക്ഷവുമാണ് വില. അതായത് കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങളുടെ മൂല്യം കണക്കാക്കിയാൽ 91 കോടി രൂപ. ആകെയുള്ള 509 ലോ ഫ്ലോർ ബസുകളിൽ 104 എണ്ണമാണ് കട്ടപ്പുറത്തിരിക്കുന്നതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close