KERALANEWSTop News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടേക്കും; മിന്നൽ മഴയ്ക്കും വെള്ളക്കെട്ടിനും സാധ്യത; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. എന്നാലും കനത്ത മഴയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കനത്ത മഴയും, 45 മുതല്‍ 48 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയിൽ മണ്ണിടിച്ചിലും പലയിടങ്ങളിൽ നദികളിൽ കുത്തൊഴുക്കും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഈര്‍പ്പം കനത്ത തോതിലുള്ള മേഘക്കൂമ്പാരങ്ങള്‍ അപ്രതീക്ഷിതമായി രൂപം കൊള്ളുന്നുണ്ട്. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ മിന്നല്‍ മഴ പെയ്ത് വെള്ളക്കെട്ടുകള്‍ക്ക് കാരണമായേക്കും.

പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റ് ഇന്നു രാത്രിയോ, നാളെ പുലര്‍ച്ചയോടെയോ ദുര്‍ബലമാകും. എങ്കിലും മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ കേരളം ചേര്‍ന്ന് അറബിക്കല്‍ എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദങ്ങള്‍ ചുഴലിക്കാറ്റ് വേഗം കൈവരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മധ്യ-വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്കും കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒമ്പതു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close