INDIANEWS

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ ഇടം നേടി 6 മലയാളികൾ; എം. എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി

ഫോബ്‌സ് മാസികയുടെ അതി സമ്പന്നന്മാരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി മാറി. അഞ്ച് മില്യൺ ഡോളറാണ്(37,500 കോടി രൂപ) ലുലു ഗ്രൂപ് ചെയർമാനായ യൂസഫലിയുടെ ആസ്തി. ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം.

വ്യവസായിയായ രവി പിള്ളയാണ് രണ്ടാം സ്ഥാനത്തുള്ള മലയാളി. ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയുമാണ് രവി പിള്ള. ഇദ്ദേത്തിന്റെ ആസ്തി 2.5 ബില്യൺ ഡോളറാണ് (18744 കോടിയിൽ അധികം രൂപ). ഇന്ത്യയിലെ അതിസമ്പന്മാരുടെ ഫോബ്‌സ് പട്ടികയിൽ ആകെ ആറ് മലയാളികളാണ് സ്ഥാനം പിടിച്ചത്. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), , എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

മുകേഷ് അംബാനി (92.7 ബില്യൺ), ഗൗതം അദാനി (74 ബില്യൺ), ശിവ നാടാർ (31 ബില്യൺ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ), സൈറസ് പൂനാവാല (19 ബില്യൺ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close