INDIANEWSTrending

പാൽ കറക്കാൻ എരുമ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ; സ്റ്റേഷനിലെത്തിയ വിചിത്ര പരാതിയുടെ കാരണം കേട്ട് അമ്പരന്ന് പോലീസുകാർ; ഒടുവിൽ പോലീസ് പരാതി പരിഹരിച്ചത് ഇങ്ങനെ..

ഭോപാൽ: മധ്യപ്രദേശിലെ നായഗോൺ ​പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമെത്തിയത് ഒരു വിചിത്ര പരാതിയാണ്. പാൽ കറന്നെടുക്കാൻ തന്റെ എരുമ സമ്മതിക്കുന്നില്ലെന്നായിരുന്നു സ്റ്റേഷനിലെത്തിയ കർഷകന്റെ പരാതി. മധ്യപ്രദേശിലെ ഭിന്ദ്​ ജില്ലയിലാണ്​ സംഭവം. കർഷകനായ ബാബുലാൽ ജാദവാണ് പരാതിയുമായി എത്തിയത്. ദുർമന്ത്രവാദമാണ് ഇതിന്റെ പിന്നിലെന്നാണ് കർഷകൻ പറഞ്ഞത്. ശനിയാഴ്ചയാണ് ബാബുലാൽ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.

45കാരനായ ഇയാൾ പരാതിയുമായി നായഗോൺ ​പൊലീസ്​ സ്​റ്റേഷനിലെത്തിയതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാബുലാൽ ജാദവ് ശനിയാഴ്ച നായഗോൺ പൊലീസ്​ സ്​റ്റേഷനിൽ​ പരാതിയുമായെത്തിയെന്ന് പൊലീസ്​ ഡെപ്യൂട്ടി സൂപ്രണ്ട്​ അരവിന്ദ്​ ഷാ പറഞ്ഞു. കുറച്ചുദിവസമായി പാൽ കറന്നെടുക്കാൻ എരുമ വിസമ്മതിക്കുന്നുവെന്നായിരുന്നു ഇയാളുടെ പരാതിയെന്നും സൂപ്രണ്ട് പറഞ്ഞു.

എരുമ ദിവസവും അഞ്ചുലിറ്റർ പാൽ നൽകിയിരുന്നു. എന്നാൽ രണ്ടു ദിവസമായി എരുമ പാൽ നൽകാൻ സമ്മതിക്കുന്നില്ല. ദുർമന്ത്രവാദത്തെ തുടർന്നാണ്​ എരുമ പാൽ നൽകാൻ വിസമ്മതിക്കുന്നതെന്നും കർഷകന്‍റെ പരാതിയിൽ പറയുന്നു. പരാതി നൽകി നാലുമണിക്കൂറിന്​ ശേഷം വീണ്ടും ബാബുലാൽ എരുമയുമാ​യെത്തി പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. വെറ്ററിനറി ഉപദേശങ്ങൾ തേടുന്നതിന്​ കർഷകനെ സഹായിക്കാൻ സ്​റ്റേഷൻ ഇൻ ചാർജിന്​ നിർദേശം നൽകിയിരുന്നു. കർഷകൻ ഇന്ന്​ വീണ്ടും പൊലീസ്​ സ്​റ്റേഷനിലെത്തിയിരുന്നുവെന്നും ഞായറാഴ്ച രാവിലെ പാൽ കറന്നെടുക്കാൻ എരുമ സമ്മതിച്ചുവെന്ന് അദ്ദേഹം അറിയിച്ചെന്നും ഷാ പറഞ്ഞു. ​

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close