KERALANEWSTop News

പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമം; മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ; പ്രതിയുടെ പേരിൽ മുമ്പും മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ്

കൂത്തുപറമ്പ്: പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഫൈസലാണ് അറസ്റ്റിലായത്. മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 28കാരനായ ഇയാളുടെ പേരിൽ പോക്‌സോ കേസ് നിലവിലുണ്ട്.

ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. പതിനൊന്നുകാരനായ കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ രക്ഷപെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പിന്നീട് പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് കൈമാറിയതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൂത്തുപറമ്പ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ശിവപുരം സ്വദേശി ഫൈസലാണെന്ന് വ്യക്തമായത്. ഇയാളുടെ ഭാര്യ വീടാണ് നീലേശ്വരത്തുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. മദ്രസ അധ്യാപകനായിരുന്ന ഇയാൾക്കെതിരെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നേരത്തെയും കേസുണ്ട്. 2015ല്‍ മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസാണ് നിലവിലുള്ളത്. മാലൂര്‍ പൊലീസാണ് അന്ന് കേസെടുത്തത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close