INDIANEWSTrending

ഖാൻ, സുൽത്താൻ ഒന്നും ഇനി വേണ്ട; ഉത്തർ പ്രദേശിൽ റോഡുകളുടെ പേര് മാറ്റുന്നു; മുഗൾ റോഡ് ഇനി മുതൽ മഹാരാജ അഗ്രസേൻ മാർഗ്

ആഗ്ര: ഉത്തർപ്രദേശിൽ റോഡുകളുടെ പേരുകൾ മാറ്റുന്നു. ഖാൻ, സുൽത്താൻ എന്നീ പേരുകളിലുള്ള റോഡുകൾ നേരത്തെ മാറ്റിയിരുന്നു. ഇപ്പോഴിതാ ആഗ്രയിലെ മുഗൾ റോഡിന്‍റെ പേരും മാറ്റിയിരിക്കുകയാണ്. ഇനിമുതൽ മഹാരാജ അഗ്രസേൻ മാർഗ് എന്നായിരിക്കും റോഡിന്റെ പുതിയ പേര്.

വരാനിരിക്കുന്ന തലമുറ പ്രമുഖ വ്യക്തികളിൽനിന്ന്​ പ്രചോദനം ഉൾക്കൊണ്ടിരിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ആഗ്ര മേയർ നവീൻ ജെയിൻ റോഡിന്റെ പെരുമാറ്റം പ്രഖ്യാപിച്ചത്. കാമ്​ല നഗർ, ഗാന്ധിനഗർ, വിജയനഗർ കോളനി, ന്യൂ ആഗ്ര സോൺ, ബൽകേശ്വർ പ്രദേശങ്ങളിൽ അദ്ദേഹത്തിന്​ ആയിരക്കണക്കിന്​ അനുയായികളുണ്ട്​. റോഡിന്‍റെ പേരുമാറ്റൽ ചടങ്ങിൽ നിരവധിപേർ ഇവിടെയെത്തി ആദരാജ്ഞലികൾ അർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരികളുടെ നഗരമായ അഗ്രോഹയിലെ പ്രമുഖ രാജാവായിരുന്നു മഹാരാജ അഗ്രസേൻ. നേരത്തേ, സുൽത്താൻഗഞ്ച്​ പുലിയയുടെ പേര്​ അന്തരിച്ച സത്യപ്ര​കാശ്​ വികാലിന്‍റെ പേരിലാക്കിയിരുന്നു. ആഗ്രയിലെ ഖാട്ടിയ അസം ഖാൻ​ റോഡിന്‍റെ പേര്​ വിശ്വ ഹിന്ദു പരിഷത്ത്​ നേതാവ്​ അശോക്​ സിൻഗാളിന്‍റെ പേരിലാക്കുകയും ചെയ്​തിരുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close