Breaking NewsKERALANEWSTop News

മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്നു വീണു; ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കരിപ്പൂർ: മലപ്പുറം കരിപ്പൂരിൽ കനത്തമഴയിൽ വീട് തകർന്നു വീണു. അപകടത്തിൽ പിഞ്ചുകുഞ്ഞുൾപ്പെടെ രണ്ടു കുട്ടികൾ മരിച്ചു.

കരിപ്പൂരിനടുത്ത് മാതാംകുളം എന്ന സ്ഥലത്തായിരുന്നു അപകടം. ഏഴ് മാസം മാത്രം പ്രായമുള്ള റിൻസാന, എട്ടു വയസ്സുള്ള റിസ്‌വാന എന്നിവരാണ് മരിച്ചത്. കരിപ്പൂർ പള്ളിക്കൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് മാതാംകുളം മുണ്ടോട്ടപ്പുറം മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകർന്നു വീണത്. വീട്ടിൽ വിരുന്നിന് വന്ന ഇയാളുടെ മകൾ സുമയ്യയുടെ മക്കളാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

വെളുപ്പിനെ 5 മണിയോടെ വീടിന്​ സമീപത്തെ മതിൽക്കെട്ട്​ തകർന്നാണ്​ അപകടം. മറ്റൊരു വീടിന്‍റെ നിർമാണം ഇതിന്​ മുകളിൽ നടക്കുന്നുണ്ട്​. ഇതിന്‍റെ ചുറ്റുമതിൽ തകർന്ന്​ വീഴുകയായിരുന്നു. കുട്ടികളുടെ ദേഹത്ത്​ കല്ലുകൾ വന്ന്​ പതിച്ചു. മണ്ണിനടിയിൽനിന്നാണ്​ കുട്ടികളെ പുറത്തെടുത്തത്​. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറത്ത് പെയ്ത കനത്ത മഴയ്ക്ക് ഇന്നലെ വൈകിട്ടോടെ നേരിയ ശമനം ഉണ്ടായിരുന്നു. പിന്നീട രാത്രി വീണ്ടും ശക്തമായ മഴ പെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് വെളുപ്പിനെ അപകടമുണ്ടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close