KERALANEWS

കെണി വെച്ച് പന്നിയെ പിടികൂടി തല്ലിക്കൊന്നു; വീട്ടിൽ നിന്ന് മാംസം കണ്ടെടുത്തത് വേവിച്ചതും വേവിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലും; മലപ്പുറത്ത് രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പന്നിയെ കൊന്ന് കറിവെച്ച രണ്ടുപേർ അറസ്റ്റിൽ. .വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം പുളിക്കൽ ബാലകൃഷ്‌ണൻ, ഇയാളുടെ ബന്ധുവായ കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്. വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് മാംസം പിടിച്ചത്.

കേബിള്‍ ഉപയോഗിച്ച് കെണി വെച്ചാണ് പന്നികളെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. വേവിച്ചതും വേവിക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലും മാംസം കണ്ടെടുത്തു. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയ പ്രതികളേയും തൊണ്ടിയും ഉള്‍പ്പടെ കാളികാവിലെ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റെയിഞ്ച് ഓഫീസര്‍ പി വിനു, ഡെപ്യൂട്ടി റേഞ്ചര്‍മാരായ എന്‍ വിനോയ് കൃഷ്ണന്‍, സി എം മുഹമ്മദ് അശ്‌റഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ലാല്‍വിനോദ്, എ ശിഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് പ്രതികളെ പിടികൂടിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close