KERALANEWSTop News

ആളൊഴിഞ്ഞ സ്ഥലത്ത് എത്തുന്നത് വരെ പിന്തുടർന്ന് വന്ന് ഒടുവിൽ ആക്രമണം; 21കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പത്താംക്ലാസ്സുകാരൻ ജൂഡോ ചാമ്പ്യൻ; കേസ് അപൂർവ്വമെന്നും പെൺകുട്ടിക്ക് ഗുരുതര പരിക്കുകളെന്നും എസ്പി

മലപ്പുറം: കൊണ്ടോട്ടി ബലാത്സംഗക്കേസിൽ പ്രതിയായ 15 വയസ്സുകാരൻ യുവതിയെ ആക്രമിച്ചത് പിന്തുടർന്ന് വന്നതിനുശേഷം. പത്താം ക്ലാസുകാരനായ വിദ്യാർത്ഥി ജൂഡോ ചാമ്പ്യൻ ആണെന്നും പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പിൽ ഹാജരാക്കുമെന്നും ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. പെൺകുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും ഇത്തരത്തിൽ ഒരു കേസ് അപൂർവ്വമാണെന്നും എസ് പി പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. യുവതിയെ വീട് മുതൽ ആളൊഴിഞ്ഞ സ്ഥലം എത്തുന്നതുവരെ പ്രതി പിന്തുടർന്ന് വരികയായിരുന്നു. ഒടുവിൽ ആരുമില്ലാതിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു. പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായും എസ്പി പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ദരുപയോഗം ക്രൈമിന് കാരണമാകാം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും എസ്പി പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിനിടെ പതിനഞ്ചുകാരന് ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും ഇത് എങ്ങനെ ഉണ്ടായെന്ന വീട്ടുകാരുടെ ചോദ്യത്തിന് നായ കടിച്ചെന്നുമാണ് കുട്ടി മറുപടി പറഞ്ഞത്. 21 വയസുകാരിയുടെ പരിക്ക് ഗുരുതരമാണ്. യുവതി ചെറുത്തുനിന്നത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പോലീസ് മേധാവി പറഞ്ഞു.

സിനിമയിൽ മാത്രം കണ്ടുപരിചയമുള്ള സംഭവം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് കൊണ്ടോട്ടി നിവാസികൾ. ഇന്നലെയാണ് നാടിനെ നടുക്കി കൊണ്ടോട്ടിയിൽ ഇരുപത്തിരണ്ടുകാരിയയെ അജ്ഞാതൻ അതിക്രമിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പഠിക്കാനായി പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിൽ വെച്ച് പെൺകുട്ടി അക്രമിക്കപ്പെടുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മലപ്പുറം കൊണ്ടോട്ടി കോട്ടുകരയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പിന്തുടർന്ന് വന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്നുപിടിക്കുകയായിരുന്നു. വായപൊത്തിപ്പിടിച്ച് ഇയാൾ പെൺകുട്ടിയെ അടുത്തുള്ള വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു. ഇതിനിടെ പെൺകുട്ടി ചെറുക്കുകയായിരുന്നു. എന്നാൽ യുവാവ് പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിച്ചു.ഈ സമയത്ത് പ്രതി കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. ആക്രമണത്തിൽ നിന്നും ഒരു തരത്തിൽ രക്ഷപെട്ട പെൺകുട്ടി അടുത്തുള്ള വീട്ടിലേക്ക് ജീവനും കൊണ്ട് ഓടിക്കയറുകയായിരുന്നു. ദേഹമാസകലം മുറിവുകളുമായാണ് പെൺകുട്ടി ഓടിവന്നതെന്ന് അടുത്തുള്ള വീട്ടുകാർ പറയുന്നു. പരിക്കേറ്റ പെൺകുട്ടിയെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ പെൺകുട്ടി ആശുപത്രി വിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close