KERALANEWSTrending

ഞങ്ങൾക്ക് മതമില്ല, സ്നേഹിക്കാനെ അറിയൂ; ഞങ്ങളുടെ സ്നേഹം ജയിച്ചിരിക്കും; നടൻ ബാലയുടെ വീഡിയോ ചർച്ചയാകുന്നു

നടൻ ബാല അന്യ മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വിവാഹ റിസപ്ഷൻ ചിത്രങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. ഏട്ട് വർഷത്തിന് ശേഷമാണ് ബാല വീണ്ടും വിവാഹിതനായത്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഇത്രയും കാലം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു നടൻ. ഈ സമയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു താരം. അതേസമയം വിവാഹശേഷം കുടുംബത്തിനൊപ്പമുളള വീഡിയോകളുമായി ബാല എപ്പോഴും എത്താറുണ്ട്. അടുത്തിടെയാണ് എലിസബത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോ ബാല പോസ്റ്റ് ചെയ്തത്.പിറന്നാളിന് ബാലയുടെ അമ്മ എലിസബത്തിന് സർപ്രൈസ് ഗിഫ്റ്റ് നൽകിയിരുന്നു. അതേസമയം രണ്ടാം വിവാഹത്തിന് പിന്നാലെ നിരവധി നെഗറ്റീവ് കമന്റുകളാണ് ബാലയ്ക്കും കുടുംബത്തിനും എതിരെ വന്നത്. ബാലയുടെയും എലിസബത്തിന്റെയും മതത്തെ കുറിച്ച് പറഞ്ഞാണ് ചിലർ സമൂഹ മാധ്യമങ്ങളിൽ എത്തിയത്.

ഇത്തരം കമന്റുകൾക്ക് ബാല നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. എന്നെ കുറിച്ച് പറഞ്ഞാൽ സഹിക്കും, എന്നാൽ ഭാര്യയെ കുറിച്ച് മോശം പറയുന്നത് കേട്ടുനിൽക്കാനാവില്ല, ഫേക്ക് ഐഡിയയിൽ നിന്ന് പറയാതെ നേരിൽ വാ എന്നാണ് ബാല കമന്റിട്ട ആളുകളോട് പറഞ്ഞത്. അതേസമയം നെഗറ്റീവ് പറയുന്നവർക്ക് മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ബാല. ഇത്തവണയും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്.തന്നെ പോലെ തന്നെ സാമൂഹ്യപ്രവർത്തനങ്ങളിൽ താൽപര്യമുളള ആളാണ് എലിസബത്തെന്ന് ബാല പറയുന്നു. ‘ഞങ്ങളുടെ പ്രണയം തുടങ്ങിയത് തന്നെ അവരുടെ നല്ല മനസുകൊണ്ടാണ്. നാല് പേർക്ക് നന്മ ചെയ്യണമെന്ന മനസുകൊണ്ടാണ്. പത്ത് ദിവസത്തിനുളളിൽ ഒരു കുഞ്ഞിന് വേണ്ടിയുളള ഓപ്പറേഷനുണ്ട്. അപ്പോ ഈ നെഗറ്റീവ് അടിക്കുന്ന ആളുകൾക്ക് പോക്കറ്റിൽ നിന്ന് ഒരു പത്ത് രൂപ എടുത്ത് കൊടുക്കാൻ പറ്റുമോ, അങ്ങനെ നന്മ ചെയ്യുമോ, ബാല ചോദിക്കുന്നു. നീ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണത്തിൽ നിന്ന് ജനങ്ങൾക്ക് എടുത്തുകൊടുക്ക്. എന്നിട്ട് നമുക്ക് സംസാരിക്കാം. അതായിരിക്കും നല്ലത്. എത്ര എളുപ്പമാണല്ലെ എന്റെ കുടുംബത്തെ കുറിച്ച് മോശം സംസാരിക്കാൻ. ആദ്യം നാല് പേർക്ക് നന്മ ചെയ്യ്. എന്റെ കൈയ്യിലും കുറച്ച് കാര്യങ്ങളുണ്ട്, തെളിവുകളുണ്ട്. അതൊന്നും വേണ്ട, പുതിയ ജീവിതത്തിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുന്ന ആളാണ് ഞാൻ’ ബാല പറയുന്നു.

എന്നെ വിളിച്ച് ഭയങ്കരമായിട്ട് ടോർച്ചർ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്താ മതം എന്ന് ചോദിച്ച് എന്നെ വിളിക്കുകയാണ്. നിങ്ങൾ മതം മാറുമോ അല്ലെങ്കിൽ എലിസബത്ത് മതം മാറുമോ എന്നൊക്കെ ചോദിക്കുന്നു. ഞങ്ങൾ രണ്ട് പേർക്കും മതമില്ല എന്ന് സ്റ്റേജിൽ വെച്ച് പറഞ്ഞതാണ്. “മതമില്ല, ആളുകളെ സ്നേഹിക്കാൻ മാത്രമേ ഞങ്ങൾക്ക് അറിയൂ, ഞങ്ങളുടെ സ്നേഹം ജയിച്ചിരിക്കും”. ഏട്ട് വർഷമായിട്ട് വരാത്ത ഒരാള് വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്താണ്. ആരാണ് മതമൊക്കെ തരുന്നത്. ബാല വീഡിയോയിലൂടെ ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close