INSIGHTKERALANEWSTrendingviral

കേരളത്തിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ കിക്ക് നല്‍കുന്നത് ‘സെക്സ് വിത്ത് ആല്‍ക്കഹോള്‍’; ഒഴിവു വേളകള്‍ ആഘോഷമാക്കാന്‍ വെള്ളമടിക്കുന്നവരില്‍ മലയാളി പെണ്‍കുട്ടികള്‍ മുന്നില്‍

മദ്യാസക്തിയുള്ള സ്ത്രീകൾ കേരളത്തിലുമുണ്ട്. കേൾക്കുമ്പോൾ പലരിലും ഞെട്ടലുണ്ടാവുമെങ്കിലും ഇതാണ് സത്യം. മാറിവരുന്ന ജീവിതരീതിയുടെ ഭാഗമായി പുരുഷനെ പോലെത്തന്നെ സ്ത്രീയും മദ്യപിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്ന് പല സൽക്കാര വേദികളിലും മദ്യം വിളമ്പുന്നത് ഒരു ശീലമായി തീർന്നിരിക്കുന്നു. നിശാ പാർട്ടികളും ആഘോഷങ്ങളും പൂർണമായും ലഹരിപ്പാർട്ടികളായി. കേരളത്തിൽ നിന്നും ചുരുങ്ങിയ കാലയളവിൽ പിടികൂടിയതെല്ലാം വമ്പൻ ലഹരി മരുന്നുകളായിരുന്നു. ഇത് എവിടെ നിന്നു വന്നു, എങ്ങനെ ഇത്തരം ചെറുപ്പകാരിലേക്ക് എത്തി എന്നുള്ളത് ഇനിയും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

ആഘോഷങ്ങളെ മദ്യപിച്ചു വരവേൽക്കുക എന്നുള്ള രീതിയാണ് പല പുരുഷന്മാരിലും കണ്ടുവരുന്നത്‌. ചെറുപ്പക്കാർക്കിടയിലും ഇതുതന്നെയാണ് അവസ്ഥ. സ്ത്രീകളും ഇതേ പാതയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. കോവിഡ് വന്നതോടെ ബാറുകൾ അടച്ചുപ്പൂട്ടിയപ്പോൾ വെള്ളമടി നേരെ വീടുകളിലേക്കാണ് മാറ്റിയത്. ഇത് വീടുകളിലെ മദ്യ സൽക്കാരങ്ങൾ വ്യാപകമാകാൻ കാരണമായിട്ടുണ്ട്. ഓണവും പെരുന്നാളും ക്രിസ്മസും വരുമ്പോൾ പുതിയ പുതിയ റെക്കോർഡ് ആണ് മദ്യവിൽപ്പനയിൽ സൃഷ്ടിക്കുന്നത്. ഇതുകൊണ്ട് ആകെ ഗുണമുള്ളതോ സർക്കാരിന് മാത്രം. ആദ്യകാലങ്ങളിൽ പടിക്ക് പുറത്തായിരുന്നു മദ്യക്കുപ്പികളുടെ സ്ഥാനം. എന്നാൽ ഇന്ന് ഭൂരിഭാഗം കുടുംബങ്ങളുടെയും തീൻമേശയിൽ മദ്യം സ്ഥാനം പിടിച്ചിരിക്കുന്നു.

പുറത്ത് വന്നിട്ടുള്ള പഠന റിപ്പോർട്ടുകൾ പറയുന്നത് മാറിവരുന്ന ജീവിത ശൈലിയാണ് ഭൂരിഭാഗം സ്ത്രീകളിലും മദ്യപാനം വർധിപ്പിക്കൻ ഇടയാക്കിയിരിക്കുന്നത്. ഏറെ രസമുള്ളത് പുരുഷന്മാർ മദ്യപിക്കാൻ ചൂണ്ടി കാണിക്കുന്ന കാരണങ്ങൾ തന്നെയാണ് സ്ത്രീകളും ചൂണ്ടികാണിക്കുന്നത്. അമിത ഉത്കണ്ഠ, ജോലിഭാരം, ഭയം, വിഷാദം തുടങ്ങിയവ ഇതിൽ പെടും. പുതു തലമുറയിലെ ഭാര്യഭർത്താക്കന്മാർ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന രീതിയും ഇന്ന് സാധാരണമാണ്.

പലരും മദ്യത്തിന്റെ രുചി അറിയാൻ വേണ്ടിയാണ് നുണഞ്ഞു തുടങ്ങുന്നത്. പിന്നീട് അത് ഒരു അഡിക്ഷനിലേക്ക് നയിക്കുന്നു. നമ്മുടെ ദിലീപിന്റെ പടത്തിലെ മമതയെ പോലെ. മദ്യത്തിന് കീഴ്പ്പെട്ട പലരും ഇന്ന് ചികിത്സ കേന്ദ്രങ്ങളിൽ അഭയം തേടുന്നുണ്ട്. ഈ നരക തുല്യമായ അവസ്ഥയിൽ നിന്നും കരകയറാൻ. ഇത്തരത്തിൽ മദ്യത്തിന്റെ ഒരു പരിധി കഴിഞ്ഞുള്ള ഉപയോഗം പുരുഷനെ പോലെത്തന്നെ സ്ത്രീക്കും ദോഷമാണ്. പിന്നീട് ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. മദ്യത്തോടുള്ള അഡിക്ഷൻ ഒരു മാനസിക രോഗമാണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. സ്വയം ഇക്കാര്യം തിരിച്ചറിയാൻ സാധിച്ചാൽ അതായിരിക്കും ഉത്തമം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close