KERALANEWSTop News

ഫീസടയ്ക്കാൻ വൈകിയതിന് പിന്നാലെ കോളജ് അധികൃതരുടെ ശകാരം; മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ചത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്

കാസര്‍ഗോഡ് :  മംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്യ്തത് സാമ്പത്തിക പ്രശ്നം മൂലമെന്ന് കണ്ടെത്തൽ. കാസർഗോഡ് തൂമ്പുങ്കൽ സ്വദേശി നീന സതീഷ് ആണ് മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. 19 വയസ് ആയിരുന്നു. കൊളാസോ കോളേജിൽ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് നീന. ഫീസടയ്ക്കാൻ വൈകിയതിന്റെ പേരിൽ കോളജ് അധികൃതർ ശകാരിച്ചതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവർ ഉടൻ വിദ്യാർത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

ഫീസടയ്ക്കാൻ വൈകിയതിന് കോളേജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോളേജ് അധികൃതർ ദിവസവും അരമണിക്കൂർ നേരം മാത്രമേ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാൻ കഴിയാത്തതിൽ പെൺകുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികൾ വ്യക്തമാക്കി.

നേരത്തെ കണ്ണൂരിൽ താമസിച്ച് വന്നിരുന്ന പെൺകുട്ടിയും കുടുംബവും സമീപ കാലത്താണ് കാസർകോട് ചിറ്റാരിക്കാലിലേക്ക് താമസം മാറിയത്. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close