KERALANEWSTop NewsTrending

അറിയപ്പെടാത്ത സഹപാഠിക്കായി കാരുണ്യത്തിന്റെ ഉറവ തീർത്ത് എൻജിനീയറിംഗ് വിദ്യാർത്ഥികൾ; മിടുക്കനായ ഈ വിദ്യാർത്ഥിയെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനുള്ള ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം; നൽകാൻ പണമില്ലെങ്കിലും മംഗള സ്പർശത്തിലൂടെ കരുണ ചെയ്യൂ…

തിരുവനന്തപുരം: അപകടത്തെ തുടർന്ന് കിടപ്പിലായ ബിടെക് വിദ്യാർത്ഥിയുടെ ചികിത്സക്കായി കൈകോർത്ത് മീഡിയ മംഗളവും. മംഗളം എജ്യൂക്കേഷനൽ സൊസൈറ്റിക്കു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മംഗളം കോളജ് ഓഫ് എൻജിനീയറിങിലെ നാഷനൽ സർവീസ് സ്‌കീം, എൻസിസി, കോളജ് യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മംഗളം പോളിടെക്‌നിക്ക് കോളജ്, മംഗളം മാനേജ്‌മെന്റ് സ്റ്റഡീസ്, മംഗളം സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്‌ളാനിങ്, എം.സി.വർഗീസ് സ്മാരക ആർട്‌സ് ആൻഡ് സയൻസ് കോളജ്, മംഗളം ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, മംഗളം കോളജ് ഓഫ് എൻജിനീയറിംഗ് മംഗളം സ്‌കൂൾസ്, ജനസിസ് ഇന്റർനാഷനൽ സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് കാരുണ്യത്തിന്റെ ഈ മംഗളസ്പർശത്തിൽ പങ്കാളികളാവുന്നത്. സ്വന്തമായി ജോലി ചെയ്ത് പഠിക്കാൻ പണം കണ്ടെത്തിയിരുന്ന അവസാന വർഷ ബിടെക് വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി അർജുന്റെ ചികിത്സക്കും തുടർ പഠനത്തിനുമായി പണം കണ്ടെത്താനാണിത്.

വിദ്യാർത്ഥികളും കോളജ് മാനേജ്മെന്റും മീഡിയ മംഗളവും റേഡിയോ മംഗളവും സമാഹരിക്കുന്ന പണത്തിനൊപ്പം മീഡിയ മംഗളം കാരുണ്യ സ്പർശം ഫണ്ടിൽ നിന്നുള്ള സഹായ ധനവും അദ്ദേഹത്തിന്റെ ചികിത്സക്കായി കൈമാറും. അതുകൊണ്ട് തന്നെ പണം നൽകാൻ കയ്യിലില്ലാത്തവർക്കും മംഗള സ്പർശം എന്ന ഈ പദ്ധതിയിൽ പങ്കാളികളാകാം. ഈ വാർത്ത പങ്കിടുക വഴി നിങ്ങൾ ഓരോരുത്തരും അർജുന്റെ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. സഹായം ചെയ്യാൻ സൻമനസുള്ളവരിലേക്ക് ഈ വാർത്ത എത്തിക്കുക എന്നതും ഒരു കാരുണ്യ പ്രവർത്തിയാണ്.

തിരുവനന്തപുരം സ്വദേശി അർജുന്റെ ജീവിതം ആരുടെയും കരളലിയിക്കുന്നതാണ്. സ്വിഗ്ഗിയിൽ ഡെലിവറി ബോയ് ആയിരുന്ന ഈ യുവാവ് ബി ടെക് വരെ പഠിച്ചതാണ്. ഡിസംബർ മാസം 10ന് രാത്രി തിരുവനന്തപുരം മുട്ടടയിൽ വച്ചാണ് ഇരുപത്തിമൂന്നുകാരനായ അർജുന്റെ ഇരുചക്ര വാഹനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചത്. ജോലി കഴിഞ്ഞ് പേരൂർക്കടയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ഇതോടെ കെട്ടുപോയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. ചിരിച്ചും കളിച്ചും പഠിച്ചും വീടിന്റെ വിളക്കാകേണ്ട അർജുൻ ഇപ്പോൾ നാലുചുമരുകൾക്കുള്ളിലാണ് കഴിയുന്നത്. അപകടം കഴിഞ്ഞ് ഏഴ് ദിവസം അബോധാവസ്ഥയിലായിരുന്നു.

യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലെ തബലിസ്റ്റായിരുന്നു അർജുന്റെ പിതാവ് പ്രദീപ് ലയതരംഗ്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണീ പിതാവ്. കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതിനിടയിലാണ് മകന്റെ ആകസ്മികമായ അപകടം.

നിലവിൽ പേരൂർക്കട ജില്ലാ ആശുപത്രിയിലാണ് അർജുന്റെ ചികിത്സ. ആറുമാസമെങ്കിലും ചികിത്സ തുടരേണ്ടതുണ്ട്. ചികിത്സയ്ക്കും മരുന്നിനും അനുബന്ധ കാര്യങ്ങൾക്കുമായി ദിവസവും വലിയൊരു തുക ചെലവാകുന്നുണ്ട്. മിടുക്കനായ ഈ യുവാവിന് പഠനം തുടരുകയും വേണം. ഒട്ടേറെ സുമനസുകളിൽ നിന്നു പണം കടം വാങ്ങിയും മറ്റുമാണ് പ്രദീപ് കുടുംബം പുലർത്തുന്നത്. ചികിത്സയ്ക്ക് വേറെയും പണം വേണം. അർജുനെ നിറമുള്ള ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സുമനസുകളുടെ സഹായമാണ് ഇനിയീ കുടുംബത്തിനാവശ്യം

സഹായങ്ങളെത്തിക്കേണ്ട അക്കൗണ്ട് നമ്പർ
ന്യൂ സാൽവേഷൻ മിഷൻ
അക്കൗണ്ട് നമ്പർ 919010023582754
ആക്‌സിസ് ബാങ്ക് ഏറ്റുമാനൂർ ശാഖ

കരുണയുടെ കരുതൽസ്പർശം

കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി എന്ന ആശയം പോലും പ്രചാരത്തിലാവുംമുമ്പേ വരുമാനത്തിന്റെ സാരമായൊരു ഭാഗം സാമുഹികനന്മയ്ക്ക്, ഇല്ലാത്തവർക്കും വയ്യാത്തവർക്കുമായി നീക്കി വച്ചു മാതൃകകാട്ടിയ ഒരു മാധ്യമസമ്രാട്ടായിരുന്നു മംഗളത്തിന്റെ സ്ഥാപക പത്രാധിപരും ചെയർമാനുമായിരുന്ന അന്തരിച്ച ശ്രീ എം.സി.വർഗീസ്. എഴുപതുകളിലും എൺപതുകളിലും വാരികയുടെ വിറ്റുവരവിൽ നിന്ന് പാവപ്പെട്ടവർക്കു വീടും, സ്ത്രീധനമില്ലാത്ത സമൂഹവിവാഹവും സാമ്പത്തികശേഷിയില്ലാത്തവർക്കു ചികിത്സാസഹായവും എത്തിച്ചു മാതൃകയായ അദ്ദേഹം വായനക്കാരുടെ സംഭാവനകൊണ്ട് കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ക്യാൻസർ വാർഡിനു വേണ്ടി കെട്ടിടം നിർമ്മിച്ചു നൽകിക്കൊണ്ടെഴുതിയത് പ്രതിബദ്ധതയുടെ പുതുചരിത്രമാണ്. മംഗളം വായനക്കാരുടെ ക്യാൻസർ വാർഡ് കെട്ടിടം ഇന്നും പ്രൗഢിയോടെ സമാനതകളില്ലാതെ അവിടെ തലയുയർത്തി നിൽക്കുന്നു. വിധിയുടെ ബലിമൃഗങ്ങൾ എന്ന പേരിൽ മംഗളം വാരികയിലാരംഭിച്ച ചികിത്സാസഹായ പംക്തി മഹാരോഗികളായ എത്രയോ ആയിരം പേർക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി. വായനക്കാർ അയച്ചു കൊടുക്കുന്ന സംഭാവനകൾ സ്വരൂപിച്ച് അർഹരുടെ കൈകൽലേക്ക് ഉത്തരവാദത്തോടെ എത്തിച്ചുകൊടുക്കുന്ന ഈ മാധ്യമമാതൃക പിൽക്കാലത്ത് ടെലിവിഷൻ ചാനലുകളടക്കം പരസ്യമായി ഏറ്റെടുത്തു സ്വന്തമാക്കിയതിനും കേരളം സാക്ഷി.

സാമൂഹികപ്രതിബദ്ധതയുടെ ഈ സേവനപൈതൃകം പിന്തുടർന്ന് കോട്ടയം ഏറ്റുമാനൂർ ആസ്ഥാനമാക്കി രൂപം നൽകിയ സേവനപ്രസ്ഥാനമാണ് മംഗളസ്പർശം. മംഗളം എജ്യൂക്കേഷനൽ സൊസൈറ്റി, മീഡിയമംഗളം ഡോട്ട് കോം ഓൺലൈൻ മാധ്യമശൃംഖല, റേഡിയോ മംഗളം കമ്മ്യൂണിറ്റി എഫ് എം എന്നിവയുടെ സഹകരണത്തോടെ കോട്ടയത്തെ ദ് ന്യൂ സാൽവേഷൻ മിഷൻ ട്രസ്റ്റാണ് ഈ മഹത്തായ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്.

വ്യക്തിഗതവും സാമൂഹികവും ആരോഗ്യപരവുമൊക്കെയായി വിവിധങ്ങളായ പ്രതിസന്ധികളിൽ പെട്ടു നട്ടംതിരിയുന്നവർക്ക് ഒരു കൈത്താങ്ങാവുകയാണ് മംഗളസ്പർശം കരുണയുടെ കരുതൽ സ്പർശം എന്ന ഈ സംരഭത്തിന്റെ ലക്ഷ്യം. നിങ്ങളുടെ പ്രശ്നങ്ങൾ, അതെന്തുമാവട്ടെ റേഡിയോമംഗളം ….. ആഴ്ചതോറും സംപ്രേഷണം ചെയ്യുന്ന മംഗളസ്പർശം പരിപാടിയിലേക്കു വിളിച്ച് അവതരിപ്പിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ 9447148595. അധികൃതരുടെ ഭാഗത്തുനിന്നു തീർപ്പുകൽപ്പിക്കപ്പെടേണ്ടവ അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പ്രശ്നപരിഹാരത്തിന് ആരെ എങ്ങനെ സമീപിക്കണമെന്നതിനും വേണ്ട ഉപദേശ നിർദ്ദേശങ്ങൾ മംഗളസ്പർശം നൽകും. നിയമസഹായത്തിനു വേണ്ടിയുള്ള ഉപദേശങ്ങളിലും വഴികാട്ടിയായി മംഗളസ്പർശം അർഹതപ്പെട്ടവർക്ക് ഒപ്പമുണ്ടാവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close