KERALANEWSTop NewsTrending

‘മരയ്ക്കാർ അങ്ങനെയൊരു സിനിമയായിരുന്നു’; ‘തിരിച്ച് വാങ്ങിക്കാൻ പാകത്തിന് അദ്ദേഹത്തിന് ഒന്നും കൊടുക്കാൻ പറ്റിയിട്ടില്ല’; ചിത്രം സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ മോഹൻലാലിന് കൊടുത്ത പ്രതിഫലം തിരികെ നൽകുമോയെന്ന ചോദ്യത്തിന് ആന്റണി പെരുമ്പാവൂരിന്റെ മറുപടി ഇങ്ങനെ..

റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ഇടയ്ക്ക് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സിനിമയാണ് മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. നാളുകൾ നീണ്ടു നിന്ന ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒടുവിൽ ചിത്രം ഓടിടിയിൽ തന്നെ റീലീസ് ചെയ്യാൻ തീരുമാനമായിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും വിവാദങ്ങളും പരാമർശങ്ങളും ഉയർന്നിട്ടുമുണ്ട്. അത്തരത്തിൽ ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപെടുന്നത്.

മരയ്ക്കാർ സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ മോഹൻലാൽ വാങ്ങിച്ച പ്രതിഫലം തിരികെ നൽകി ആന്റണിയെ സഹായിക്കാൻ തയാറാകുമോ എന്ന ചോദ്യത്തിന് നിർമ്മാതാവ് നൽകിയ മറുപടി, ‘മോഹൻലാൽ സാറിന് ഈ സിനിമയിൽ അങ്ങനെയൊന്നും കൊടുക്കാൻ പറ്റിയിട്ടില്ലെന്നാണ്. തിരിച്ചുവാങ്ങിക്കാൻ പാകത്തിന് അദ്ദേഹത്തിന് ഒന്നും കൊടുക്കാൻ പറ്റിയിട്ടില്ലെന്നും ഇത് അങ്ങനെയൊരു സിനിമ ആയിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.

ഇത് ജനങ്ങളെ തിയറ്ററിൽ കാണണം എന്നാഗ്രഹിച്ച് തന്നെയാണ് മരയ്ക്കാർ എടുത്തതെന്ന് ആന്റണി പെരുമ്പാവൂർ ആവർത്തിച്ചു. ‘സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കിൽ ഇങ്ങനെയുണ്ടാകില്ല. ഇത് വലിയ ബജറ്റാണ്. മുന്നോട്ടുപോകണമെങ്കിൽ പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്നം നേടണമെങ്കിൽ നമുക്ക് ബലം വേണം എന്നാണ് ഈ വിഷയം ചർച്ച ചെയ്തപ്പോൾ ലാൽ സാർ എന്നോട് പറഞ്ഞത്. എല്ലാവരുടെയും അനുവാദം വാങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്‍. ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാൻ തിയറ്ററുകാർ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയറ്ററുകാർ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യിൽ വച്ചത് തിയറ്ററിൽ കളിക്കാമെന്ന വിചാരത്തിൽ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്ക്രീനുകൾ കിട്ടേണ്ട. നഷ്ടം വന്നാൽ മുന്നോട്ടുപോകാൻ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിതപ്രശ്നമാണ്.’ ആന്റണി പറയുന്നു.

തിയറ്ററില്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അവര്‍ നേരിട്ടുളള ചര്‍ച്ചയ്ക്ക് തയാറായില്ല, പിന്തുണ നല്‍കിയില്ല. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും നിര്‍ദേശം തേടിയിട്ടാണ് തന്റെ തീരുമാനം. 40 കോടി അഡ്വാന്‍സ് വാങ്ങിയിട്ടില്ല, വാങ്ങിയത് 4.89 കോടിമാത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രവും ഒടിടിയില്‍ റിലീസ് ചെയ്യും. എലോണ്‍, ട്വല്‍ത്ത് മാന്‍, ബ്രോ ഡാഡി എന്നീ സിനിമകളും ഓടിടിയില്‍ തന്നെ– അദ്ദേഹം പറഞ്ഞു. ഫിയോക് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കത്ത് നല്‍കിയെന്ന് ആന്റണി പെരുമ്പാവൂര്‍ സ്ഥിരീകരിച്ചു. രാജിക്കത്ത് അംഗീകരിച്ചോ എന്നറിയില്ല. മരക്കാറിനോടുളള തിയറ്ററുകാരുടെ സമീപനത്തില്‍ വിയോജിണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close