INDIANEWS

ഗുജറാത്തിലെ പാക്കേജിംഗ് ഫാക്ടറിയിൽ വൻ തീപിടുത്തം; രണ്ട് മരണം, 125 പേരെ രക്ഷപ്പെടുത്തി

സൂരത് : തിങ്കളാഴ്ച പുലർച്ചെ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ അഞ്ച് നിലകളുള്ള പാക്കേജിംഗ് യൂണിറ്റിൽ വൻ തീപിടുത്തമുണ്ടായതിനെ തുടർന്ന് രണ്ട് പേർ മരിച്ചു, 125 പേരെ ജീവനോടെ രക്ഷിച്ചു. കദോദര വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന വരേലിയിലാണ് സംഭവം നടന്നത്.

സംഭവത്തിൽ ചില തൊഴിലാളികൾക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ചില ആളുകൾ അവരുടെ ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്ന് ചാടിപ്പോയെങ്കിലും നൂറുകണക്കിന് ആളുകളെ അഗ്നിശമന സേന രക്ഷിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കെജി വഗേല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close