NEWSSPORTS

ട്വന്റി20 ലോകകപ്പ്; പാകിസ്ഥാന്റെ പുതിയ പരിശീലകരായി മാത്യു ഹെയ്ഡനും വെർനോൻ ഫിലാണ്ടറും നിയമിതനായി

ലാഹോർ : ഓസ്‌ട്രേലിയയുടെ മുൻ താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായിരുന്ന മാത്യു ഹെയ്ഡനെ പുതിയ പരിശീലകനായി നിയമിച്ച് പാകിസ്ഥാൻ. ഒക്ടോബറിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായാണ് പാകിസ്ഥാന്റെ ഈ നീക്കം. ഹെയ്ഡന് പുറമെ ദക്ഷിണാഫ്രിക്കൻ മുൻ താരവും ബൗളറുമായിരുന്ന വെർനോൻ ഫിലാണ്ടറെയും പാകിസ്‌ഥാൻ പരിശീലക ടീമിലേക്കു തിരഞ്ഞെടുത്തിട്ടുണ്ട്.

1993 മുതൽ 2009 വരെ ഓസ്‌ട്രേലിയൻ ടീമിന് വേണ്ടി കളിച്ച ഹെയ്ഡൻ 103 ടെസ്റ്റില്‍ നിന്ന് 30 സെഞ്ച്വറികളടക്കം 8625 റണ്‍സും 161 ഏകദിനത്തില്‍ 10 സെഞ്ച്വറിയടക്കം 6133 റണ്‍സും നേടിയിട്ടുണ്ട്. 2007 മുതൽ 2020 വരെ ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിച്ച ഫിലാണ്ടർ 64 ടെസ്റ്റില്‍ നിന്ന് 224 വിക്കറ്റും 30 ഏകദിനത്തില്‍ നിന്ന് 41 വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി നേടിയിട്ടുണ്ട്.

അടുത്തിടെ പരിശീലക സ്ഥാനമൊഴിഞ്ഞ പാകിസ്ഥാൻ മുൻ താരം മിസ്ബ ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും പാക് ടീമിന്റെ ചുമതലയേൽക്കുന്നത്. കഴിഞ്ഞ ദിവസം പി.സി.ബി ചെയര്‍മാനായി നിയമിതനായ റമീസ് രാജയുടേതാണ് തീരുമാനം. ബാറ്റിങ്ങ് പരിശീലകനായി ഹെയ്ഡൻ എത്തുമ്പോൾ ബൗളിങ്ങിന്റെ ചുമതലയാണ് ഫിലാണ്ടർ നിർവഹിക്കുക. 24ന് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. 26ന് ന്യൂസിലാൻഡിനെതിരെയും 29ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് പാകിസ്ഥാന്റെ അവശേഷിക്കുന്ന മത്സരങ്ങൾ. കൂടാതെ ഗ്രൂപ്പ് മത്സരങ്ങൾ കളിച്ചെത്തുന്ന രണ്ട് ടീമുകൾക്കെതിരെയും പാകിസ്ഥാൻ മത്സരിക്കും.

പാകിസ്ഥാൻ ലോകകപ്പ് ടീം :
ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീഡി, സൊഹെയ്ബ് മഖ്സൂദ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close