Breaking NewsKERALANEWSTop News

മഹാരാഷ്ട്രയിലെ ഗഡ്‍ച്ചറോളിയിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ച് നക്സൽ വിരുദ്ധ പോലീസ്

മഹാരാഷ്ട്ര: മുംബൈ മഹർഷ്‌ട്രയിലെ ഗഡ്‍ച്ചറോളിയിൽ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.

ഛത്തീസ്‌ഗഡ് അതിർത്തിയോട് ചേർന്ന് ഗഡ്‍ച്ചറോളി ഗ്യാരപെട്ടി വനത്തിനുള്ളിലാണ് ഏറ്റുമുട്ടൽ നടന്നത്. സി 50 യൂണിറ്റാണ് ഏറ്റുമുട്ടൽ നടത്തിയത്. നക്‌സൽ വിരുധ്ധ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ പൊലീസുകാരെ എയർ ലിഫ്റ്റ് ചെയ്ത് നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗഡ്‍ച്ചറോളിയിലൂടെ മാവോയിസ്റ്റുകൾ വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close