KERALANEWS

പോത്തൻകോട് കാറും ബൈക്കും കൂട്ടിയിടിച്ചു; അപകടത്തിൽ എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. എറണാകളും കോതമംഗലം സ്വദേശി നിധിൻ ഹരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ഗോകുലം മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥികളാണ്

ഇന്ന് പുലർച്ചെ നാലര മണിയോടെയാണ് അപകടം. ഗോകുലം മെഡിക്കൽ കോളജിൽ നിന്നു റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close