INDIANEWS

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളെയും ഇന്ത്യൻ മുസ്ലിങ്ങളെയും ഒരു പോലെ കാണുന്നത് തടയണം; ബംഗ്ലാദേശ് ഹിന്ദുക്കളെ സംരക്ഷിക്കാനായി പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്നും കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളെയും ഇന്ത്യൻ മുസ്ലിങ്ങളെയും ഒരു പോലെ കാണുന്നത് ഇന്ത്യ തടയണമെന്ന് കോൺഗ്രസ് നേതാവായ മിലിന്ദ് ദിയോറ. രാജ്യത്ത് അതിക്രമം നേരിടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാൻ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്നും കോൺഗ്രസ് നേതാവ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. ദുർഗപൂജ ആഘോഷങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മിലിന്ദ് ദിയോറയുടെ പ്രസ്താവന.

ട്വിറ്റർ കുറിപ്പ് ഇങ്ങനെ

“ബംഗ്ലാദേശിൽ വർധിച്ചു വരുന്ന വർഗീയ സംഘർഷങ്ങൾ ഉത്കണ്ഠ ഉളവാക്കുന്നതാണ്. അതിക്രമങ്ങൾക്ക് ഇരയായി പലായനം ചെയ്യുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാനായി സി.എ.എ. ഭേദഗതി ചെയ്യണം.ബംഗ്ലാദേശിലെ ഇസ്‌ലാമിസ്റ്റുകളെയും ഇന്ത്യൻ മുസ്‌ലിംകളെയും ഒരുപോലെ ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ ചെറുക്കണം.” മിലിന്ദ് ദിയോറ ട്വിറ്ററിൽ കുറിച്ചു.

169 ദശലക്ഷം വരുന്ന ബംഗ്ലാദേശിലെ ജനസംഖ്യയുടെ പത്ത് ശതമാനം ഹിന്ദുക്കളാണ്. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് , പാകിസ്താൻ എന്നിവിടങ്ങളിലെ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം അഥവാ സി.എ.എ. അതേസമയം രാജ്യത്ത് പ്രത്യേക പൗരത്വ രേഖ ഇല്ലാത്ത സാഹചര്യത്തിൽ ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖ ആക്കാനുള്ള നീക്കത്തിലാണ് കേന്ദ സർക്കാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close