INDIANEWS

മിനി ട്രക്കിൽ കടത്താൻ ശ്രമിച്ചത് ഒരു യുദ്ധം നടത്താൻ കെൽപ്പുള്ള സ്‌ഫോടക വസ്തുക്കൾ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2500 കിലോ ഭാരം വരുന്ന സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്ത് അസം റൈഫിൾസ്

ഐസ്‌വാൾ: മിനി ട്രക്കിൽ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കളുടെ ശേഖരം കയ്യോടെ പിടികൂടി അസം റൈഫിൾസ്. 2500 കിലോയോളം ഭാരം വരുന്ന സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. മിസോറാമിലാണ് ഒരു യുദ്ധം നടത്താൻ കെൽപ്പുള്ള സ്‌ഫോടക വസതുക്കളുടെ ശേഖരം പിടിച്ചെടുത്തത്.

വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്വേഷണത്തിൽ അസം റൈഫിൾസിനോടൊപ്പം ടിപ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കുച്ചേർന്നിരുന്നു. മിസോറമിലെ സൈഹ ജില്ലയിലുള്ള സാവൻഗ്ലിങ് ഗ്രാമത്തിലായിരുന്നു സംഭവം.

വലിയ അളവിൽ സ്‌ഫോടക വസ്തുക്കളുമായി ഒരു മിനി ട്രക്ക് സഞ്ചരിക്കുന്നുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. അന്വേഷണത്തിനൊടുവിൽ ട്രക്കും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേർ പിടിയിലാണ്. കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ അനവധിയാളുകളുടെ ജീവനെടുക്കാൻ ശേഷിയുള്ളവയാണെന്ന് പോലീസ് വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close