INDIANEWS

” കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം സമാധാമായി ഉറങ്ങാൻ കഴിയുന്നുണ്ട്; അന്വേഷണമില്ല ;” ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ പ്രസ്താവനയിൽ വിശദീകരണവുമായി ഹർഷവർധൻ പാട്ടീൽ

പുണെ: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ടെന്ന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ പ്രസ്താവനയിൽ വിശദീകരണവുമായി മുൻ കോൺഗ്രസ് എംഎൽഎ ഹർഷവർധൻ പാട്ടീൽ. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ടെന്നും ഇപ്പോൾ അന്വേഷണങ്ങളെ ഭയക്കേണ്ടെന്നുമാണ് ഹർഷവർധൻ പറഞ്ഞത്. എന്നാൽ മറ്റുള്ളവർ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു വെന്നും ഹർഷവർധൻ വ്യക്തമാക്കി

‘കഴിഞ്ഞ ദിവസം ഒരു ഹോട്ടൽ ഉദ്ഘാടനത്തിനായി മാവലിൽ പോയപ്പോൾ ഞാൻ ഒരു പ്രസ്താവന നടത്തി. ആ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. അതിനാലാണ് ഈ വിശദീകരണം.’– ഹർഷവർധൻ പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നെന്ന ആക്ഷേപം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുമ്പോഴാണ് പാർട്ടിവിട്ട നേതാവിന്റെ പ്രസ്താവന.

പുണെ ഇന്ദാപൂരിലെ എംഎൽഎ ആയിരുന്നു ഹർഷവർധൻ പാട്ടീൽ. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ‘എല്ലാം എളുപ്പവും സമാധാനപരവുമാണ് ബിജെപിയിൽ. അന്വേഷണങ്ങളൊന്നും നേരിടേണ്ടിവരാത്തതിനാൽ എനിക്ക് നല്ലതുപോലെ ഉറങ്ങാൻ പറ്റുന്നുണ്ട്.’ ഇതായിരുന്ന ഹർഷവർധൻ പാട്ടീലിന്റെ വാക്കുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close