KERALANEWS

​കാണാ​താ​യ യു​വ​തി​യെ ആ​റ്റി​ൽ മരിച്ച നിലയിൽ കണ്ടെത്തി; ബ​ന്ധു​ക്ക​ൾ നൽകിയ പരാതിയിലായിരുന്നു അന്വേഷണം

മ​റ​യൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പത്തെ ആ​റ്റി​ൽ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ കാ​ണാ​താ​യ കാ​ന്ത​ല്ലൂ​ർ പു​ത്തൂ​ർ സ്വ​ദേ​ശി ആ​ൻ​ഡ്രൂ​സി‍െൻറ ഭാ​ര്യ ലി​ല്ലി​യാ​ണ്​ (33) മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ മ​റ​യൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഇ​ടു​ക്കി​യി​ൽ​നി​ന്ന്​ ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

തിരച്ചിലിൽ ഡോ​ഗ് സ്ക്വാ​ഡ്​ ആ​റി​ന്​ സ​മീ​പം​വ​രെ പോ​യി തി​രി​ച്ചു​വ​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മൃ​ത​ദേ​ഹം ആ​റ്റി​ലെ അ​രി​വി​ത്ത​ല കു​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: അ​നു​ഷ്യ, അ​നു​ഷ്ക

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close