INDIANEWS

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് സ്റ്റാലിൻ; നിയമസഭയിൽ ബിൽ അവതരിപ്പിക്കും; നടപടി പരീക്ഷ പേടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനെ തുടർന്ന്

ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. നീറ്റിനെതിരെ നിയമസഭയിൽ ബില്ല്‌ അവതരിപ്പിക്കും. രാജ്യത്തെ മറ്റ് മന്ത്രിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും എല്ലാവരും ഈ അനീതിക്കെതിരെ രംഗത്ത് വരണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ പേടിയെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതോടെയാണ് പരീക്ഷക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.

പരീക്ഷക്കെതിരെ ഇന്ന് നിയമസഭയിൽ ബിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് ഡിഎംകെയുടെ തിരെഞ്ഞെടുപ്പ് വാഗ്ദാനത്തിലുണ്ടായിരുന്നു. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ നീറ്റ് നിര്‍ത്തലാക്കുമെന്ന ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്തായി എന്ന് മുന്‍ മുഖ്യമന്ത്രിയും എഡിഎംകെ നേതാവുമായ എടപ്പാടി പഴനിസ്വാമി ചോദിച്ചു.

ഇന്നലെ നീറ്റ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ തമിഴ്നാട്ടിലെ സേലത്ത് കൊളിയൂര്‍ എന്ന ഗ്രാമത്തിലാണ് പത്തൊന്‍പതു വയസുകാരനായ ധനുഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തത്. യുവാവ് മൂന്നാം തവണ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. ഇത്തവണയും യോഗ്യത ലഭിക്കില്ല എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

യുവാവിന്റെ ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചില്ലെങ്കിലും, പരീക്ഷയെ ഓർത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്തൊന്‍പതുകാരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. ഞായറാഴ്ച രാവിലെ ധനുഷിന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

മാതാപിതാക്കള്‍ നിരന്തരമായി നീറ്റ് യോഗ്യത നേടാന്‍ ഇയാളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. അസ്വാഭാവിക മരണത്തിന് ഐപിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും നീറ്റ് പരീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. 2018ല്‍ അനിതയെന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് തമിഴ്നാട്ടിലുടനീളം വന്‍ പ്രക്ഷോഭം നടന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close