NEWSTrendingviralWORLD

നായ്ക്കുട്ടിയുടെ പേരിൽ 15 കോടിയുടെ സ്വത്തുക്കൾ എഴുതി വെച്ച് മോഡൽ

വളർത്തു മൃഗങ്ങളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നവരാണ് പലരും. അവർക്കു പ്രത്യേകം മുറിയും ഭക്ഷണക്രമവും ഉൾപ്പെടെ വീട്ടിലെ അംഗത്തെ പോലെയാണ് പലരും കൊണ്ട് നടക്കുക. എന്നാൽ സ്വന്തം നായകുട്ടിയുടെ പേരിൽ സ്വത്തുക്കളെല്ലാം എഴുതി വെച്ചിരിക്കുകയാണ് ജു ഐസൻ എന്ന മോഡൽ. പ്ലേബോയ് എന്ന പ്രശസ്‌തമായ മാഗസിന്റെ ടോപ് മോഡൽസിൽ ഒരാളാണ് ജു ഐസൻ. കുട്ടികളില്ലാത്ത ജു ഐസൻ തന്റെ 15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം ഇപ്പോൾ ആ നായയുടെ പേരിൽ എഴുതിവച്ചിരിക്കയാണ്.

അഭിഭാഷകരുമായി കൂടിയാലോചിച്ച് ഒരു വിൽപത്രം ഉണ്ടാക്കി. അതിൽ തന്റെ സ്വത്ത് മുഴുവൻ തന്റെ പ്രിയപ്പെട്ട നായ ഫ്രാൻസിസ്കോയ്ക്കായി മാറ്റിവച്ചിരിക്കയാണ്. മോഡലിന്റെ ആഡംബര അപ്പാർട്ട്മെന്റും, കാറുകളുമടക്കമുള്ള സ്വത്തുക്കളാണ് നായയ്ക്ക് ലഭിക്കാൻ പോകുന്നത്. ഈ പണം ജു ഐസന്റെ മരണശേഷം നായയ്ക്കും, അവനെ പരിപാലിക്കുന്നവർക്കും അവകാശപ്പെട്ടതാണെന്ന് ഐസൻ പറഞ്ഞു.

ഇപ്പോൾ കുട്ടികളെ കുറിച്ച് ചിന്തിക്കാനുള്ള സമയമില്ലെന്ന് മോഡൽ പറയുന്നു. ഫ്രാൻസിസ്കോയുമൊത്തുള്ള ചിത്രങ്ങൾ ഐസൻ പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുണ്ട്. കൂടാതെ പോകുന്നിടത്തെല്ലാം മോഡൽ നായ്കുട്ടിയെയും കൂടെ കൂട്ടരുണ്ട്. താരത്തിനൊപ്പം സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതിന്റെയും, പലപ്പോഴും സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിക്കുന്നതിന്റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ കാണാം. പ്ലാസ്റ്റിക് സർജറിക്കായി രണ്ടേകാൽ കോടി ചെലവഴിച്ചതിന്റെ പേരിൽ ജു ഐസൻ ജനുവരിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് മുൻപ് 50 ഓളം പ്ലാസ്റ്റിക് സർജറികൾക്ക് താൻ വിധേയയായിട്ടുണ്ടെന്നും ഐസൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close