
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് പതിറ്റാണ്ട് കാലത്തെ ജീവിതം വിവരിക്കുന്ന പുസ്തകം വരുന്നു. ‘മോദി@20: ഡ്രീംസ് മെറ്റ് ഡെലിവറി’ എന്നാണ് പുസ്തകത്തിന് നൽകിയിരിക്കുന്ന പേര്. ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയാണ് പുസ്തകത്തിൽ പറയുന്നുത്.
അടുത്ത മാസം പകുതിയോടെ പുസ്തകം വായനക്കാരിലേക്കെത്തുമെന്ന് പ്രസാധകർ അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയിലും ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകളും വികസന കാഴ്ചപ്പാടുകളും പുസ്തകം ചർച്ചയാക്കും. ഒപ്പം രാജ്യത്തെ പ്രമുഖർ അടക്കം മോദിയുടെ കാഴ്ചപ്പാടുകളെയും നേതൃഗുണത്തെയും പറ്റിയുള്ള അവരവരുടെ അഭിപ്രായങ്ങളും പുസ്തകത്തിലൂടെ പങ്കുവയ്ക്കും.