NEWSSPORTS

പ്രീമിയർ ലീഗിൽ 100 തികച്ച് മുഹമ്മദ് സലാ; ലിവർപൂളിന് തകർപ്പൻ ജയം

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ 100 ഗോൾ തികച്ച് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. ലീഡ്‌സ് യൂണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. സലാക്കു പുറമെ ഫാബീന്യോ, സാദിയോ മാനെ എന്നിവരാണ് ലിവർപൂളിനായി ​ഗോൾ നേടിയത്.

മത്സരത്തിന്റെ 20ാം മിനിറ്റിൽ ആണ് സലാ ഗോൾ നേട്ടം നൂറാക്കി മാറ്റിയത്. പ്രീമിയർ ലീഗിൽ ഈ നേട്ടം കൈവരിക്കുന്ന 30ാമത്തെ താരവും ഏറ്റവും വേഗതയിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരവുമാണ് മുഹമ്മദ് സലാ. മത്സരത്തിനിടെ ലിവർപൂളിന്റെ യുവതാരം ഹാർവി എലിയട്ട് ഗുരുതരമായി പരിക്കേറ്റ് പുറത്തായി. ലീഡ്‌സിന്റെ പ്രതിരോധതാരം പാസ്‌കൽ സ്ട്രൂയിക്കാണ് എലിയട്ടിനെ ഗുരുതരമായി ഫൗൾ ചെയ്തത്. മത്സരത്തിന്റെ 58ാം മിനിട്ടിലാണ് സംഭവം. തുടർന്ന് പാസ്കൽ ചുവപ്പ്‍ കാർഡ് കണ്ടു പുറത്തായി. ജയത്തോടെ ലിവർപൂൾ 10 പോയിന്റോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. അത്രതന്നെ പോയിന്റുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡാണ്‌ ലീഗിൽ ഒന്നാം സ്ഥാനത്ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close