KERALANEWS

മലയിൻകീഴിൽ വാനരസംഘവും തെരുവുനായ്ക്കളും തമ്മിൽ ഏറ്റുമുട്ടി; ചോര വാർന്ന് കുരങ്ങനും നായയും ചത്തു

തിരുവനന്തപുരം: മലയിന്‍കീഴില്‍ കുരങ്ങുകളും തെരുവുനായ്ക്കളും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിനെ തുടർന്ന് ഒരു കുരങ്ങനും നായയും ചത്തു. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂലമണ്‍ വിഴവൂര്‍ ഭാഗത്തായിരുന്നു സംഭവം. ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുകൾ പതിവാണ്. തമ്മിൽ അക്രമിക്കുന്നതിലൂടെ വലിയ പരിക്കുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ചത്തുവീഴുന്നത് ഇതാദ്യമായാണ്. ജഡങ്ങള്‍ വന്യജീവി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ എത്തി കുഴിച്ചുമൂടി.

അതേസമയം മുക്കുന്നിമലയുടെ താഴ്‌വാരമായ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഒരിടവേളയ്ക്കു ശേഷം വാനരശല്യം രൂക്ഷമായിരിക്കുകയാണ്. കൃഷിയും, വീട്ടു സാധനങ്ങളും നശിപ്പിക്കുന്നതിനുപുറമെ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും കുരങ്ങുകള്‍ ഉപദ്രവിക്കാൻ തുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. കുരങ്ങുകളിൽ നിന്ന് മനുഷ്യർക്കും മൃഗങ്ങൾക്കും രോഗം ബാധിക്കുമോന്നുള്ള ഭീതിയും നിലനിൽക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close