INDIANEWSTrending

കുഞ്ഞിനെ നായ്ക്കൾ ചേർന്ന് കൊന്നതിന് പ്രതികാരം; ഒരുമാസത്തിനിടെ കുരങ്ങിൻകൂട്ടം കൊന്നൊടുക്കിയത് 250ഓളം നായക്കുട്ടികളെ; കണ്ണിൽ കാണുന്ന നായ്ക്കുഞ്ഞിനെയെല്ലാം കൊല്ലുന്നത് ഉയരമുള്ള സ്ഥലങ്ങളിൽ എടുത്തുകൊണ്ടുപോയി താഴേക്കെറിഞ്ഞ്; കുരങ്ങുകളുടെ പ്രതികാരത്തിൽ ഭയന്ന് നാട്ടുകാരും

കുഞ്ഞിനെ കൊന്നതിന് പ്രതികാരവുമായി കുരങ്ങിൻകൂട്ടം. നായ്ക്കൾ ചേർന്ന് ഒരു കുഞ്ഞിനെ കൊന്നതിന് 250ഓളം നായകുട്ടികളെയാണ് കുരങ്ങുകൾ കൂട്ടത്തോടെ കൊന്നൊടുക്കിയത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.

ഏതാനും നായകൾ ചേർന്ന് ഒരു കുരങ്ങിൻകുഞ്ഞിനെ കൊന്നതിന്റെ ദേഷ്യത്തിലാണ് കുരങ്ങിൻകൂട്ടത്തിന്റെ പ്രവൃത്തി. നായക്കുട്ടികളെ കാണുമ്പോൾ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 250 നായക്കുട്ടികളെ ഇതുപോലെ കൊന്നതായി നാട്ടുകാർ പറയുന്നു.

മജൽഗാവിൽ നിന്ന പത്ത് കിലോമീറ്റർ ലവൂൽ എന്ന ഗ്രാമത്തിൽ ഇപ്പോൾ ഒരു നായക്കുട്ടി പോലുമില്ല. നാട്ടുകാർ കുരങ്ങുകളെ പിടിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കുരങ്ങിന്റെ കുഞ്ഞിനെ കൊന്നതിന് നായക്കുട്ടികളെ കൊന്ന് പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കുരങ്ങുകൾ നായക്കുട്ടികളെ മരത്തിന്റെയോ, കെട്ടിടത്തിന്റെയോ മുകളിൽ നിന്ന് എറിഞ്ഞുകൊല്ലാൻ തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു.

കുരങ്ങുകളെ പിടിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടതോടെ നായ്ക്കളെ രക്ഷിക്കാൻ നാട്ടുകാർ തന്നെ രംഗത്തുവന്നിട്ടുണ്ട്. നായക്കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചിലയാളുകൾക്കും കെട്ടിടത്തിൽ നിന്ന വീണ് പരിക്കേറ്റിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close