KERALANEWSTop News

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസനുമായി അടുപ്പം; ഐജി ലക്ഷ്മണയെയും ചോദ്യം ചെയ്തു

തിരുവനന്തപുരം: മോൻസൺ കേസിൽ ഐജി ജി ലക്ഷ്മണയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മോൻസനുമായി ഏറെ അടുപ്പം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഐജി ലക്ഷ്മണ. ലക്ഷ്മണയ്‌ക്കെതിരെ വലിയ ആരോപണങ്ങൾ പരാതിക്കാർ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഐജി ജി ലക്ഷ്മണയെ ചേദ്യം ചെയ്യ്തത്.

മോൻസന്റെ സാമ്പത്തിക ഇടപാടുകൾ ഐജിക്ക് അറിയാമെന്നും പരാതിക്കാർ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഫോൺ രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഐജിയെ എറണാകുളത്തെ ക്രൈംബ്രാഞ്ച് ടീം തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തതു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close