KERALANEWSTop News

സിംഹാസനവും തംബുരുവും മുതൽ ഓട്ടുപാത്രം ‌വരെ വ്യാജം; മോൻസ​ന്റെ ശേഖരങ്ങളിൽ പുരാവസ്തു വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത്

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലി​​ന്റെ പുരാവസ്തു ശേഖരങ്ങൾ വ്യാജമാണെന്ന് റിപ്പോർട്ട്. പുരാവസ്തു വകുപ്പ് നടത്തിയ അന്വേഷണത്തി​ന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. സിംഹാസനവും തംബുരുവും മുതൽ ഓട്ടുപാത്രം വരെ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി.

പുരാവസ്തുക്കളെന്ന പേരിൽ മോന്‍സന്റെ ശേഖരത്തിലുള്ള 35 വസ്തുക്കളാണ് വ്യാജമാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട് നൽകിയത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ശബരിമല ചെമ്പോലയില്‍ വിശദമായ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുരാവസ്തു വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

പുരാവസ്തു തട്ടിപ്പ് കേസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക സ്ഥിരീകരണം കൂടി അന്വേഷണസംഘത്തിന് ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മോന്‍സന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്.

ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍. ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സന്റെ ശേഖരത്തിലുള്ള കൂടുതല്‍ വസ്തുക്കള്‍ ഇനിയും പരിശോധിക്കാനുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close