Breaking NewsKERALANEWSTop News

മോൺസൺ മാവുങ്കലിനെ റിമാൻഡ് ചെയ്തു; നടപടി എറണാകുളം എസിജെഎം കോടതിയുടേത്

പുരാവസ്തുവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കലിനെ ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. ഈ മാസം ഒൻപതു വരെയാണ് റിമാൻഡ് കാലാവധി. പുരാവസ്തുക്കളുടെ പേരിൽ പത്തുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മോൺസനെ അറസ്റ്റ് ചെയുന്നത്. മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ മഫ്തിയിലെത്തിയ പോലീസാണ് മോൺസണെ അറസ്റ്റ് ചെയ്തിരുന്നത്.

പുരാവസ്തുക്കളുടെ പേരിൽ പത്തുകോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൻമേലായിരുന്നു അറസ്റ്റ്. എന്നാൽ ഇതിനുപുറകെ വൻ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. കോടികളുടെ തട്ടിപ്പിന് ഉന്നതരുമായുള്ള ബന്ധങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നു. ഐജി, ഡിഐജി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെ പ്രതിക്ക് കൂട്ട് നിന്നു. പ്രതിയുടെ വീടിന് സുരക്ഷ ഒരുക്കാനായി ഉത്തരവ് നൽകിയത് കേരള പോലീസിന്റെ മുൻ മേധാവി തന്നെയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും മോൻസന്റെ സൗഹൃദ വലയത്തിൽ ഉൾപ്പെടുന്നുണ്ടന്ന വാർത്തയാണ് പുറത്ത് വന്നത്. സിനിമാ താരം ബാലയും മോൻസനും തമ്മിൽ ബന്ധമുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

അതിനിടെ, മോൺസണെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതു പ്രവാസി മലയാളി വനിതയാണെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മോൻസന്റെ തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ചതോടെ ഇവർ സൗഹൃദം ഉപേക്ഷിച്ചെന്നും പരാതിക്കാർക്ക് ഒപ്പം നിന്നെന്നുമാണ് ലഭിക്കുന്ന വിവരം.ക്രൈംബ്രാഞ്ച്‌നു ലഭിച്ച പരാതികളിൽ ഈ സ്ത്രീയെക്കുറിച്ച് പരാതിക്കാരുടെ ഭാഗത്തായിട്ടാണ് സൂചിപ്പിക്കുന്നത്. എങ്കിലും ഇവരുടെ മറ്റു വിവരങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ പൊലീസ് ആസ്ഥാനത്ത് വന്നിട്ടുള്ള ഇവർക്ക് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണു സൂചന.

പുരാവസ്തു വിറ്റ വകയിൽ വൻ തുക തന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് മോൻസൻ ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഇല്ലാത്ത പട്ടേലിന്റെ പേരു പറഞ്ഞാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡൽഹിയിലെ അക്കൗണ്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാൻ തനിക്കുവേണ്ടി ഇടപെടുന്നതു ബിസിനസുകാരനായ പട്ടേലാണെന്നാണ് മോൻസൻ പരാതിക്കാരെ ധരിപ്പിച്ചത്. ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാൻ പണം മുടക്കിയത് വരെ ഈ പട്ടേൽ ആണെന്നാണ് മോൻസൻ പറയുന്നത്. പരാതിക്കാരനായ യാക്കൂബ് ഒരുതവണ നിർബന്ധം പിടിച്ചപ്പോൾ ഫോണിൽ ചിത്രം കാണിച്ചുകൊടുത്തു. പരാതിക്കാർ അവിശ്വാസം പ്രകടിപ്പിക്കുമ്പോഴെല്ലാം ഓരോ ഉന്നതരുടെ പേരുകൾ മോൻസൻ എടുത്തുപയോഗിച്ചതായി ക്രൈംബ്രാഞ്ച്‌ കണ്ടെത്തി.

ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യസ്ഥാപനമുടമ വഴി 6% പലിശയ്ക്ക് 10 കോടി രൂപയുടെ വായ്പ പരാതിക്കാർക്കു മോൻസൻ വാഗ്ദാനം ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. നാലു കോടി നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കു പരാതി നൽകിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലിനാണ് വായ്പ വാഗ്ദാനം ചെയ്തത്. ഈ ധനകാര്യ സ്ഥാപനമുടമയുടെ തൃശൂരിലുള്ള കയറ്റുമതി ഏജൻസിയെ പുരാവസ്തുക്കൾ വിൽക്കാൻ ചുമതലപ്പെടുത്തി മോൻസൻ അധികാരപത്രം നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close