KERALANEWSTrending

കോട്ടേജിൽ പോലീസ് എത്തിയത് മുറികളിൽ തിരക്കേറുന്നതിന്റെ ഗുട്ടൻസ് മനസിലാവാതെ; പരിശോധനയിൽ കണ്ടെത്തിയത് ഷെഡിൽ നട്ടുവളർത്തിയ കഞ്ചാവും; മൂന്നാറിലെ കോട്ടേജ് ഉടമ പിടിയിലായത് ഇങ്ങനെ..

മൂന്നാർ: വിനോദ സഞ്ചാരികൾക്കായി കഞ്ചാവ് ചെടി നട്ടുവളർത്തിയ കോട്ടേജ് ഉടമ പിടിയിൽ. മൂന്നാർ ഇക്കാനഗറിൽ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാൻസീസ് മിൽട്ടനാണ് മൂന്നാർ പോലീസിന്റെ പിടിയിലായത്. ഇയാളുടെ കോട്ടേജിൽ തിരക്ക് വർധിക്കുന്നതിന്റെ കാരണം അന്വേഷിച്ച് പോലീസ് എത്തിയതോടെയാണ് സംഭവം കണ്ടെത്തുന്നത്.

കുറഞ്ഞ നിരക്കിൽ മുറികൾ വാടയ്ക്ക് നൽകുന്ന ഇടമായതിനാൽ ലൈറ്റ് ലാന്റ് കോട്ടേജിൽ സഞ്ചാരികളുടെ തിരക്ക് ദിനതോറും വർദ്ധിച്ചുവന്നിരുന്നു. സൗകര്യങ്ങൾ കുറവാണെങ്കിലും ഇതരസംസ്ഥാനത്തുനിന്നും നിരവധി ആളുകളാണ് കോട്ടേജിൽ താമസത്തിനായി എത്തിയിരുന്നത്. പലരും ദിവസങ്ങളോളം താമസിച്ചാണ് നാട്ടിലേക്ക് മടങ്ങാറുങ്ങത്.

സംഭവം ശ്രദ്ധയിൽപ്പെട്ട മൂന്നാർ എസ്ഐ സാഗറും സംഘവും കോട്ടേജ് സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. സന്ദർശകരുടെ തിരക്കേറാൻ കാരണമെന്തെന്ന് അന്വേഷിച്ചെത്തിയ സംഘം മുറികളും പരിസരവും പരിശോധന നടത്തവെയാണ് മുറികളിൽ തിക്കേറാനുള്ള ഗുട്ടൻസ് മനസിലായത്.

കോട്ടേജ് ഉടമ ഫ്രാൻസീസ് മിൽട്ടന് ഗഞ്ചാവ് വിൽപന ഉണ്ടെന്ന് കണ്ടെത്തി. വിനോദസഞ്ചാരികൾക്ക് വില്പന നടത്താൻ കോട്ടേജ് പരിസരത്ത് തന്നെ ഇയാൾ കഞ്ചാവ് നട്ടുവളർത്തിയിരുന്നു. പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ മാസങ്ങളോളം പഴക്കമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തിയതായും കണ്ടെത്തി. കോട്ടേജിന് സമീപത്തെ ഷെഡിൽ മൂന്നുവശവും ഓടുകൾകൊണ്ട് മറച്ചാണ് ചെടി വളർത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close