KERALANEWSTrending

കൊല്ലത്ത് അമ്മയ്ക്കും മകനുംനേരെ സദാചാര ഗുണ്ടാക്രമണം; ആക്രമണം തെക്കുംഭാഗം ബീച്ച് റോഡിൽ

കൊല്ലം: കൊല്ലത്ത് പരവൂർ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനുംനേരെ സദാചാര ഗുണ്ടാക്രമണം. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഷംലയും മകനും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയശേഷം മടങ്ങി വരികയായിരുന്നു. ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികിൽ കാർ നിർത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത് .

ഈ സമയത്ത് ഒരാൾ അവിടെ എത്തുകയും അസഭ്യം പറയുകയും ചെയ്തു. അതിനുശേഷം കാറിന്റെ മുൻവശത്തെ ഗ്ലാസ് കമ്പി വടി ഉപയോഗിച്ച് അടിച്ചു തകർക്കുകയുമായിരുന്നു. ഇതു ചോദ്യം ചെയ്ത സാലുവിനെ കമ്പി വടി കൊണ്ട് ഇയാൾ അടിക്കുകയും തടയാനെത്തിയ അമ്മ ഷംലയെ മർദിക്കുകയും ചെയ്തു. സംഭവത്തിനുപിന്നാലെ ഇവർ പരവൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

പൊലീസ് ഉടൻ സംഭവ സ്ഥലത്തെത്തി എങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല.ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പരവൂര്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതിയുടെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബന്ധുക്കളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയ ശേഷവും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close