NEWSSPORTS

ഏറ്റവും വിജയകരമായ ഐ.പി.എൽ പരിശീലകൻ; മഹേലയെ പിന്തള്ളി ഫ്ലെമിംഗ്

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിജയകരമായ നായകൻ ആരാണെന്നുള്ള ചോദ്യത്തിന് പല ഉത്തരങ്ങളും ഉയർന്നേക്കാം. പക്ഷേ ഏറ്റവും വിജയകരമായ പരിശീലകൻ എന്ന ചോദ്യത്തിന് ഇനി ഒറ്റ ഉത്തരം മാത്രം, സ്റ്റീഫൻ ഫ്ലെമിംഗ്. 2008-ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്ന ഫ്ലെമിംഗ് അടുത്ത സീസൺ മുതൽ പരിശീലകന്റെ കുപ്പായമണിഞ്ഞു.

2009 മുതൽ ഇതുവരെ ചെന്നൈയെ പരിശീലിപ്പിച്ചത് സ്റ്റീഫൻ ഫ്ലെമിംഗ് ആണ്. ഐ.പി.എൽ 2021 ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കിയതോടെ ഫ്ലെമിങ്ങിനെ തേടി പുതിയൊരു റെക്കോർഡും എത്തിയിരിക്കുകയാണ്. ഐ.പി.എല്ലിൽ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതൽ കിരീടം നേടുന്ന പരിശീലകൻ എന്ന നേട്ടമാണ് ഫ്ലെമിംഗ് കൈവരിച്ചത്.

മുംബൈയുടെ പരിശീലകൻ മഹേല ജയവർദ്ധനെ മുംബൈക്ക് മൂന്ന് തവണ കിരീടം നേടികൊടുത്തിട്ടുണ്ട്. 2017, 2019, 2020 വർഷങ്ങളിൽ ആയിരുന്നു മുംബൈ കിരീടത്തിൽ മുത്തമിട്ടത്. 2010, 2011, 2018, 2021 വർഷങ്ങളിൽ ഫ്ലെമിങ്ങിന്റെ പരിശീലനത്തിൽ ചെന്നൈ കിരീടം നേടിയതോടുകൂടി ഏറ്റവും വിജയകരമായ പരിശീലകൻ എന്ന ഖ്യാതി മുൻ ന്യൂസിലാൻഡ് നായകൻ കൂടിയായ ഫ്ലെമിംഗ് സ്വന്തമാക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close