KERALANEWSTrending

സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയ കുഞ്ഞിനെ മാതാപിതാക്കൾ വിറ്റെന്ന് യുവതി; കുഞ്ഞിനെത്തേടി അമ്മ അലയാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടുന്നു; സ്വന്തം കുഞ്ഞിനെ കണ്ടെത്താൻ സഹായം തേടി സ‍‍ർക്കാ‍രിന്റെ വിവിധ സ്ഥാപനങ്ങൾ കയറിയിറങ്ങി 22 കാരി

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കണ്ടെത്താൻ സ‍‍ർക്കാ‍ർ സഹായം തേടി സ‍‍ർക്കാ‍രിന്റെ വിവിധ സ്ഥാപനങ്ങൾ കയറിയിറങ്ങി 22 കാരി. ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തൻറെ രക്ഷിതാക്കൾ കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായാണ് അനുപമ രംഗത്തെത്തിയിരിക്കുന്നത്. പേരൂർക്കട പൊലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകി മാസങ്ങളായിട്ടും കുഞ്ഞിനെക്കണ്ടെത്താൻ സാധിച്ചില്ലന്നാണ് യുവതിയുടെ പരാതി.

ആശുപത്രിയിലായിരുന്നപ്പോൾ കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് തന്റെ മാതാപിതക്കൾ എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തൻറെ കുഞ്ഞെന്ന് രക്ഷിതാക്കൾ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി മാധ്യങ്ങളോട് പറഞ്ഞു. പേരൂർക്കടയിലെ പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രൻറെ മകളാണ് രക്ഷിതാക്കൾക്കെതിരെ രംഗത്തു വന്നത്.

എസ്എഫ്ഐ പ്രവർത്തകയായിരുന്ന അനുപമയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മിൽ പ്രണയത്തിലായി. അജിത്ത് ദളിത് ക്രിസ്ത്യൻ ആയതുകൊണ്ടും അനുപമയുടെ കുടുംബത്തിൻറെ പദവിക്ക് യോജിക്കില്ല എന്നത് കൊണ്ടും വിവാഹിതൻ ആയതുകൊണ്ടും ബന്ധത്തെ വീട്ടുകാർ എതിർത്തെന്നാണ് അനുപമ പറയുന്നത്. ഇതിനിടയിൽ അനുപമ ഗർഭിണിയായകുകയും കഴിഞ്ഞ ഒക്ടോബർ 19 ന് സിസേയറിനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്യ്തു.

ജനുവരിയിൽ വിവാഹമോചനം നേടിയ അജിത്ത് മാർച്ച് മാസം മുതൽ അനുപമയ്ക്കൊപ്പം താമസം തുടങ്ങി. ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പൊലീസിൽ നൽകി. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും സിപിഎം നേതാക്കൾക്കും എല്ലാം പരാതി നൽകി. പ്രസവിച്ച് ഒരുവർഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് അനുപമയ്ക്കറിയില്ല..

കുട്ടിയെ അനുപമയുടെ രക്ഷിതാക്കൾ ഉപേക്ഷിച്ചു എന്നാണ് ഒരു പൊലീസുദ്യോഗസ്ഥനിൽ നിന്നറിഞ്ഞത്. അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻറെ വിശദീകരണം. വിവാഹം കഴിപ്പിച്ച് കൊടുക്കാത്തതിൻറെ വൈരാഗ്യം തീർക്കാനുള്ള പരാതിയും അപമാനിക്കലുമാണ് നടക്കുന്നതെന്നും ജയചന്ദ്രൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close