KERALANEWS

സിപിഎം ശ്രമിക്കുന്നത് സമുദായങ്ങളെ ഭിന്നിപ്പിക്കാൻ; സിപിഎമ്മിന് ഡൽഹിയിൽ ബിജെപി കാണിക്കുന്നതിനേക്കാൾ മോശമായ വർഗ്ഗീയതയെന്നും ലീഗ്; പിണറായിക്കും സിപിഎമ്മിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുഹമ്മദ് ബഷീർ

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശമുന്നയിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും ബിജെപി ഡൽഹിയിൽ കാണിക്കുന്നതിനേക്കാൾ വർഗീയതയാണ് കേരളത്തിൽ സിപിഎമ്മിനുള്ളതെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ലെന്നും സമുദായങ്ങളെ ഭിന്നപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബഷീർ ആരോപിച്ചു. മലപ്പുറത്ത് വെച്ചായിരുന്നു ബഷീറിന്റെ പ്രതികരണം.

‘മൗലികമായ കാര്യങ്ങളിൽ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ല. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണ്. കേരളത്തിലെ സമുദായങ്ങളെ ഭിന്നപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. ചിലരെ ചവിട്ടിപ്പുറത്താക്കുന്നു. ഇതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലീം ലീഗ് മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ശക്തമായി മുന്നോട്ട് പോവുമെന്നും ഇടി മുഹമ്മദ് ബഷീർ ആവർത്തിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close