Breaking NewsKERALANEWSTop News

‘ഇങ്ങനെ പോയാൽ മതിയെന്ന്​ വിചാരിച്ചാൽ അത്​ നടപ്പില്ല’; മിന്നൽ സന്ദർശനത്തിൽ കണ്ടത് വൃത്തിഹീനമായ റസ്റ്റ് ഹൗസും പരിസരങ്ങളും; മാനേജരെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശം

തിരുവനന്തപുരം: റസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വൃത്തിഹീനമായ റെസ്റ്റ് ഹൗസും പരിസരങ്ങളും പരിശോധനയിൽ കണ്ടെത്തിയ മന്ത്രി മാനേജരെ സസ്പെൻഡ്‌ ചെയ്യാൻ നിർദ്ദേശം നൽകി.

ഇന്ന് രാവിലെ 11 .30ഓടെയായിരുന്നു മന്ത്രി അപ്രതീക്ഷിതമായി റസ്റ്റ് ഹൗസിലെത്തിയത്. വൃത്തിയാക്കിയിടാത്ത റസ്റ്റ്​ഹൗസും പരിസരപ്രദേശങ്ങളും കണ്ടതിനെ തുടർന്ന്​ മന്ത്രി ജീവനക്കാരോട്​ ക്ഷുഭിതനായി. ഇങ്ങനെ പോയാൽ മതിയെന്ന്​ വിചാരിച്ചാൽ അത്​ നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണം. സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ്​ റിയാസ്​ പറഞ്ഞു.

റസ്റ്റ്​ ഹൗസ്​ വൃത്തിയാക്കിയിടാത്തതിന്​ മാനേജർ വിപിനനെ സസ്​പെൻഡ്​ ചെയ്യാൻ മന്ത്രി ബന്ധപ്പെട്ടവർക്ക്​ നിർദേശം നൽകി. ഈ രീതിയിൽ ഇനിയും മുന്നോട്ട്​ പോകാനാവില്ല. നാളെ മുതൽ റസ്റ്റ്​ഹൗസുകളുടെ ഓൺലൈൻ ബുക്കിങ്​ ആരംഭിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close