KERALANEWSTop News

ജോജുവിന് നിരന്തരമായ ഭീഷണി; കുട്ടികൾക്കും മാതാപിതാക്കൾക്കും വീടിന് പുറത്തിറങ്ങാനാകുന്നില്ലെന്നും മുകേഷ്; ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടയുകയാണെന്നും എംഎൽഎ നിയമസഭയിൽ

തിരുവനന്തപുരം: കൊച്ചിയിൽ ഇന്ധന നികുതി വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോർജിന് നിരന്തരം ഭീഷണിയെന്ന് മുകേഷ്. നിയമസഭയിലാണ് കൊല്ലം എംഎൽഎ ആയ മുകേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ജോജുവിന്റെ കുടുംബത്തിന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയാണെന്നും മുകേഷ് പറഞ്ഞു. നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചുകൊണ്ടാണ് മുകേഷ് ഇകാരയം അറിയിച്ചത്.

എംഎൽഎയുടെ സബ്‌മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരണം നൽകി. സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പും നല്‍കി. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് ഈ നാടിന്റെ പാരമ്പര്യം. കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. നാട്ടിലെ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close