KERALANEWSTop News

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് നാല് ഷട്ടറുകൾ കൂടി തുറന്നു; ആകെ തുറന്ന സ്പില്‍വേ ഷട്ടറുകളുടെ എണ്ണം ഒന്‍പതായി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് നാല് ഷട്ടറുകൾ തുറന്നു. അഞ്ചു ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. ഇതോടെ സ്പില്‍വേ ഷട്ടറുകളുടെ എണ്ണം ഒന്‍പതായി.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വൈകീട്ടോടെയാണ് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്നത്. തുടക്കത്തില്‍ ഒരു ഷട്ടറാണ് തുറന്നിരുന്നത്. പിന്നീട് ഒരു ഷട്ടര്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി. എന്നിട്ടും ജലനിരപ്പ് കുറയാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു. വൈകീട്ട്് ആറുമണിയോടെ നാലുഷട്ടറുകള്‍ കൂടി തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 0.30 മീറ്റര്‍ അധികമായി ഉയര്‍ത്തി 7793.75 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.

നിലവില്‍ 141.95 അടിയാണ് ഡാമിലെ ജലനിരപ്പ്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close